Quantcast

വിലകൂടിയ വസ്ത്രങ്ങൾ വാങ്ങാനും ലൈവ് സ്ട്രീമിങ് കാണാനും ആൺകുട്ടികളെ 10 ലക്ഷം രൂപക്ക് വിറ്റു; അമ്മക്ക് തടവും പിഴയും

നാലര ലക്ഷം രൂപക്ക് വാങ്ങിയ കുഞ്ഞിനെ 12 ലക്ഷം രൂപക്കാണ് ​ബ്രോക്കർ വിറ്റത്

MediaOne Logo

Web Desk

  • Published:

    15 July 2025 1:13 PM IST

വിലകൂടിയ വസ്ത്രങ്ങൾ വാങ്ങാനും ലൈവ് സ്ട്രീമിങ് കാണാനും  ആൺകുട്ടികളെ 10 ലക്ഷം രൂപക്ക് വിറ്റു; അമ്മക്ക് തടവും പിഴയും
X

ബീജിങ്: ലൈവ് സ്ട്രീമിംഗ് അവതാരകർക്ക് ടിപ്പ് നൽകാനും വസ്ത്രങ്ങൾ വാങ്ങാനും ചൈനയിലെ വീട്ടമ്മ രണ്ട് ആൺമക്കളെ വിറ്റതായി റിപ്പോർട്ട്. പത്ത് ലക്ഷം രൂപക്കാണ് ആൺമക്കളുടെ കച്ചവടം നടത്തിയത്. വിലകൂടിയ സാധനങ്ങൾ വാങ്ങാനും ആഡംബര ജീവിതം നയിക്കാനുമാണ് ഈ തുക ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. ഗ്വാങ്‌സി പ്രവിശ്യയിൽ നിന്നുള്ള ഹുവാങ് എന്ന സ്ത്രീയാണ് ഏകദേശം 11,600 ഡോളറിന് (ഏകദേശം 10 ലക്ഷം രൂപയ്ക്ക്) വിറ്റതായി പൊലീസിനോട് സമ്മതിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹുവാങ് 2020 ഒക്ടോബറിൽ തന്റെ മകനെ ബന്ധുവിന് 45,000 യുവാൻ (ഏകദേശം 5 ലക്ഷം രൂപയ്ക്ക് വിറ്റു).സാമ്പത്തിക ബുദ്ധിമുട്ടുകളാണ് വിൽപ്പനക്ക് കാരണമെന്നാണ് വിശദീകരണം. കുഞ്ഞിനെ വാങ്ങിയ കുടുംബത്തിന് കുട്ടികളില്ലായിരുന്നു. കുഞ്ഞിനെ വിറ്റ് കിട്ടിയ പണം ഓൺലൈനിൽ ലൈവ്-സ്ട്രീമർമാർക്ക് ടിപ്പായി നൽകാൻ ഉപയോഗിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2022-ലാണ് രണ്ടാമത്തെ കുട്ടിയുണ്ടാകുന്നത്.ആ നവജാത ശിശുവിനെ ബ്രോക്കർക്കാണ് വിറ്റത്. 38,000 യുവാനാണ് (ഏകദേശം 4.5 ലക്ഷം രൂപ) വിൽപന. എന്നാൽ ബ്രോക്കർ കുഞ്ഞിനെ 103,000 യുവാനാണ് ( ഏകദേശം 12 ലക്ഷം രൂപ) വിറ്റത്.

കുട്ടികളുടെ വിൽപ്പനയെപ്പറ്റിയറിഞ്ഞതോടെ അധികൃതർ കുട്ടികളെ ഏറ്റെടുത്തു. രണ്ട് ആൺകുട്ടികളെയും നിയമപ്രകാരം ദത്ത് നൽകാനുള്ള നടപടിയിലാണ്. ജൂലൈ എട്ടിന് ജില്ലാ പീപ്പിൾസ് കോടതി ഹുവാങ്ങിനെ വഞ്ചനയ്ക്കും മനുഷ്യക്കടത്തിനും കുറ്റക്കാരിയാണെന്ന് കണ്ടെത്തി അഞ്ച് വർഷവും രണ്ട് മാസവും തടവിന് ശിക്ഷിച്ചു. 30,000 യുവാൻ (ഏകദേശം 3 ലക്ഷം രൂപ) പിഴയും വിധിച്ചു.ഹുവാങ്ങിന്റെയിൽ നിന്ന് കുട്ടികളെ വാങ്ങിയവർക്കും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

TAGS :

Next Story