സെൻസർ ഗേറ്റുകൾ ഭേദിച്ച് തോക്കുമായി പാഞ്ഞടുത്തു; ട്രംപിനെ ലക്ഷ്യമിട്ട ആക്രമണത്തിന്റെ വ്യക്തതയുള്ള ദൃശ്യങ്ങൾ പുറത്ത്
സെൻസർ ഗേറ്റുകൾ മറികടന്ന് കോൾ അല്ലൻ ഹാളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം

- Published:
1 May 2026 10:19 AM IST

യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ നിന്നും
ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ നിർണ്ണായക തെളിവുകൾ പുറത്ത്. പ്രതിയായ കോൾ ടോമാസ് അല്ലൻ സെൻസർ ഗേറ്റുകൾ ഭേദിച്ച് ഓടുന്നതും പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുന്നതുമായ ദൃശ്യങ്ങളാണ് യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ വ്യാഴാഴ്ച പുറത്തുവിട്ടത്.
വാഷിങ്ടണ്‍ ഡിസിയിലെ യുഎസ് അറ്റോർണി ജീനൈൻ പിറോയാണ് സോഷ്യൽ മീഡിയയിലൂടെ പുതിയതും വ്യക്തതയുള്ളതുമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സെൻസർ ഗേറ്റുകൾ മറികടന്ന് കോൾ അല്ലൻ ഹാളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. ബോൾറൂമിലേക്ക് കുതിക്കുന്നതിനിടെ തടയാൻ ശ്രമിച്ച സീക്രട്ട് സർവീസ് ഏജന്റിന് നേരെ അല്ലൻ വെടിയുതിർക്കുന്നുണ്ട്.
ശരവേഗത്തിൽ നീളമുള്ള തോക്കുമായി ഓടുന്ന തോക്കുധാരിയുടെ നേർക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ തോക്ക് ചൂണ്ടുന്നത് കാണാം. എന്നാൽ അദ്ദേഹം വെടിയുതിർത്തോ എന്ന് വ്യക്തമല്ല. തൊട്ടുപിന്നാലെ മറ്റു ഉദ്യോഗസ്ഥരും തോക്ക് ചൂണ്ടുന്നുണ്ട്. സുരക്ഷാ ഇടനാഴി കടന്ന് മീറ്ററുകൾ പിന്നിട്ടപ്പോഴേക്കും കോൾ തോമസ് അലനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിട്ടുണ്ട്. അതേസമയം പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല.
തന്റെ രണ്ടാം ടേമില്‍ ആദ്യമായാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിൽ പങ്കെടുക്കാൻ ട്രംപ് എത്തിയത്. അദ്ദേഹത്തെ വധിക്കുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. ഏപ്രിൽ 25ന് നടന്ന ചടങ്ങിൽ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ മാധ്യമപ്രവർത്തകരും ഉൾപ്പെടെ രണ്ടായിരത്തോളം പേർ പങ്കെടുത്തിരുന്നു. വെടിയൊച്ച കേട്ടതോടെ അതീവ ജാഗ്രത പാലിച്ച യുഎസ് സീക്രട്ട് സർവീസ്, ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിനെയും അതിവേഗം സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുകയായിരുന്നു.
അതേസമയം അത്താഴ വിരുന്നിന് തലേദിവസം, അതിഥി എന്ന നിലയിൽ ഹോട്ടലിൽ എത്തിയ അലൻ സ്ഥലങ്ങൾ പതിയിരുന്ന് നിരീക്ഷിക്കുന്നത് വീഡിയോയിൽ കാണാമെന്ന് യുഎസ് നീതിന്യായ വകുപ്പ് പറയുന്നു. തോക്കുകളും കത്തികളും ഇയാളുടെ കൈവശമുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.
Watch Video
🇺🇸 US Attorney Jeanine Pirro just released footage that halts the friendly fire narrative around WHCA shooting.
— Mario Nawfal (@MarioNawfal) April 30, 2026
The video appears to show Cole Allen rushing a checkpoint while firing a rifle.
The evidence seems undeniable at this point.pic.twitter.com/bVFupt4K1m
Adjust Story Font
16
