ജൂനിയർ ഓഫീസർമാരെ ലൈംഗികമായി പീഡിപ്പിച്ചതിന് ഏഴ് ഇസ്രായേൽ സൈനികരുടെ തടങ്കൽ നീട്ടി കോടതി
വ്യോമസേനയുടെ ആരോ വ്യോമ പ്രതിരോധ സംവിധാനത്തിലെ ഏഴ് സൈനികർ സ്വന്തം യൂണിറ്റിലെ ജൂനിയർ സൈനികരെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിരുന്നു.

ജെറുസലേം: യൂണിറ്റിലെ ജൂനിയർ സൈനികർക്കെതിരായ പീഡനം, ഭീഷണി, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി ഏഴ് ഇസ്രായേൽ സൈനികരുടെ തടങ്കൽ ബുധനാഴ്ച ഇസ്രായേൽ സൈനിക കോടതി നീട്ടിയതായി അനഡോലു റിപ്പോർട്ട് ചെയ്യുന്നു, ആറ് ദിവസത്തേക്കാണ് തടങ്കൽ നീട്ടിയത്. വ്യോമസേനയുടെ ആരോ വ്യോമ പ്രതിരോധ സംവിധാനത്തിലെ ഏഴ് സൈനികർ സ്വന്തം യൂണിറ്റിലെ ജൂനിയർ സൈനികരെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിരുന്നു.
'കഴിഞ്ഞ ആറ് മാസത്തിനിടെ 'സീനിയോറിറ്റി ഗെയിമുകളുടെ' ഭാഗമായിട്ടാണ് ഈ കുറ്റകൃത്യങ്ങൾ നടന്നതെന്നും ആഴ്ചകളോളം നീണ്ടുനിന്നതായും ആരോപിക്കപ്പെടുന്നു. ഇതിൽ സ്വവർഗരതി ഉൾപ്പെടെയുള്ള പ്രവൃത്തികളും ഉൾപ്പെടുന്നു.' ഇസ്രായേലി പത്രമായ Ynet news റിപ്പോർട്ട് ചെയ്യുന്നു.
2023 ഒക്ടോബർ മുതൽ ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ വംശഹത്യ യുദ്ധത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 57,700 ഫലസ്തീനികൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങൾ. തുടർച്ചയായ ബോംബാക്രമണം ആ പ്രദേശം നശിപ്പിക്കുകയും ഭക്ഷ്യക്ഷാമത്തിനും രോഗങ്ങൾ പടരുന്നതിനും കാരണമാവുകയും ചെയ്തു.
Adjust Story Font
16

