Quantcast

റോഡിൽ മുഴുവൻ കറൻസി നോട്ടുകൾ, അമ്പരന്ന് യാത്രക്കാർ; ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം

ഓട്ടത്തിനിടയിൽ ട്രക്കിന്റെ വാതിൽ അപ്രതീക്ഷിതമായി തുറന്നപോകുകയും നോട്ടുകൾ സൂക്ഷിച്ചിരുന്ന ബാഗുകൾ റോഡിൽ വീഴുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-22 12:07:41.0

Published:

22 Nov 2021 12:06 PM GMT

റോഡിൽ മുഴുവൻ കറൻസി നോട്ടുകൾ, അമ്പരന്ന് യാത്രക്കാർ; ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം
X

റോഡിൽ കറൻസി നോട്ടുകൾ ചിതറിവീഴുന്നതുകണ്ട് അമ്പരന്ന് യാത്രക്കാർ. പലരും വാഹനം നിർത്തി ഇറങ്ങി നോട്ടുകൾ ശേഖരിച്ചു. മറ്റുപലരും നോട്ടുകൾ വാരിയെടുത്ത് വീണ്ടും വലിച്ചെറിഞ്ഞു. തെക്കൻ കാലിഫോർണിയയിലെ കാൾസ്ബാഡിലാണ് സംഭവം.

ഫ്രീവേയിലൂടെ അതീവ സുരക്ഷയോടെ സഞ്ചരിച്ച ട്രക്കിൽനിന്നാണ് നോട്ടുകൾ നിറച്ച ബാഗുകൾ നിലത്തുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 9.15 നായിരുന്നു സംഭവം. സാന്റിയാഗോയിൽനിന്ന് കറൻസി നോട്ടുമായി പോയ വാഹനമായിരുന്നു അതെന്ന് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.

ഓട്ടത്തിനിടയിൽ ട്രക്കിന്റെ വാതിൽ അപ്രതീക്ഷിതമായി തുറന്നപോകുകയും നോട്ടുകൾ സൂക്ഷിച്ചിരുന്ന ബാഗുകൾ റോഡിൽ വീഴുകയായിരുന്നു. ഇതേത്തുടർന്ന് ജനങ്ങൾ നോട്ടുകൾ വാരിയെടുക്കുന്നതിന്റെയും പലരും അത് വലിച്ചെറിയുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. എല്ലാവരും വാഹനം നിർത്തുകയും നോട്ടുകൾ വാരിയെടുക്കുകയും ചെയ്തുവെന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുചെയ്തവർ പറഞ്ഞു. ഇതേത്തുടർന്ന് ഫ്രീവേയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പണം തിരികെ നൽകണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേർ കറൻസി നോട്ടുകൾ തിരികെ നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.


Passengers were shocked to see currency notes scattered on the road. Many stopped their vehicles and got down to collect notes. Others picked up the notes and tossed them back. The incident took place in Carlsbad, Southern California.

TAGS :

Next Story