Quantcast

പാകിസ്​താനിലെ അഫ്​ഗാൻ സ്​ഥാനപതിയുടെ മകളെ തട്ടിക്കൊണ്ടു​പോയി; ക്രൂരമർദനത്തിനിരയാക്കി വിട്ടയച്ചു

48 മണിക്കൂറിനകം പ്രതികളെ പിടികൂടാൻ പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ​ നിർദേശം നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    18 July 2021 7:36 AM GMT

പാകിസ്​താനിലെ അഫ്​ഗാൻ സ്​ഥാനപതിയുടെ മകളെ തട്ടിക്കൊണ്ടു​പോയി; ക്രൂരമർദനത്തിനിരയാക്കി വിട്ടയച്ചു
X

പാകിസ്​താനിലെ അഫ്​ഗാൻ അംബാസഡറുടെ മകളെ അജ്​ഞാത സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമർദനത്തിനിരയാക്കി. നജീബുല്ല അലിഖേലിന്‍റെ മകൾ 27 കാരിയായ സിൽസില അലിഖേലിനെയാണ് തട്ടുകൊണ്ടുപോയത്. ഇസ്​ലാമാബാദിലെ ബ്ലൂ ഏരിയയിലാണ്​ സംഭവം.

ഇളയ സഹോദരന്​ സമ്മാനം വാങ്ങി വാഹനത്തിൽ വീട്ടി​ലേക്ക്​ മടങ്ങുകയായിരുന്നു യുവതി. ഇതിനിടയിലാണ് അജ്ഞാത സംഘം തട്ടുക്കൊണ്ടുപോയത്. ക്രൂരമർദനത്തിനിരയാക്കിയ ശേഷമാണ് സിൽസിലയെ വിട്ടയച്ചത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്​.

സംഭവത്തെ തുടർന്ന്​ അംബാസഡർക്കും കുടുംബത്തിനും സുരക്ഷ ​ശക്​തമാക്കിയതായി പൊലീസ്​ അറിയിച്ചു. 48 മണിക്കൂറിനകം പ്രതികളെ പിടികൂടാൻ പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ​ നിർദേശം നൽകിയിട്ടുണ്ട്​. പാകിസ്​താനും അഫ്​ഗാനിസ്​താനുമിടയിൽ ഏറെയായി തുടരുന്ന ആരോപണ- പ്രത്യാരോപണങ്ങൾ ശക്​തമാകുന്നതിനിടെ നടക്കുന്ന ആക്രമണം അയൽരാജ്യങ്ങൾക്കിടയിലെ ബന്ധം വഷളാക്കുമെന്ന ആശങ്കയുണ്ട്​.

താലിബാന്​ പാകിസ്​താൻ സഹായം നൽകുന്നതായി അഫ്​ഗാൻ സർക്കാർ ആരോപിക്കുമ്പോൾ പാക്​ മണ്ണിൽ ആക്രമണത്തിന്​ തീവ്രവാദികൾക്ക്​ മണ്ണൊരുക്കുന്നതായി ഇസ്​ലാമാബാദ്​ സർക്കാറും ആരോപിക്കുന്നു. ആരോപണം ഇരു വിഭാഗവും നിഷേധിച്ചു.

TAGS :

Next Story