Quantcast

'നമ്മുടെ മക്കളെ ട്രംപ് യുദ്ധത്തിലേക്ക് അയക്കുന്നു': രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റിക് സെനറ്റർ ടിം കെയിൻ

ഇറാനിലേക്ക് അമേരിക്കൻ കരസേനയെ അയക്കുന്നതിനെതിരെയും ടിം കെയിൻ മുന്നറിയിപ്പ് നൽകി

MediaOne Logo
നമ്മുടെ മക്കളെ ട്രംപ് യുദ്ധത്തിലേക്ക് അയക്കുന്നു: രൂക്ഷവിമര്‍ശനവുമായി   ഡെമോക്രാറ്റിക് സെനറ്റർ ടിം കെയിൻ
X

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത ആരോപണങ്ങളുമായി വിർജീനിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ടിം കെയിൻ.

2020ലെ തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടു എന്ന് അംഗീകരിക്കാൻ ഇപ്പോഴും സാധിക്കാത്തതിനാൽ ട്രംപ് 'നമ്മുടെ മക്കളെ യുദ്ധത്തിലേക്ക് അയക്കുകയാണെന്ന്' വെർജീനിയയിൽ നിന്നുള്ള സെനറ്റർ ടിം കെയ്ൻ ആരോപിച്ചു.

യുഎസ് വാർത്താ ഏജൻസിയായ 'ജസ്റ്റ് ദ ന്യൂസ്' പുറത്തുവിട്ട ഒരു റിപ്പോർട്ടിനെ മുൻനിർത്തിയായിരുന്നു കെയിനിന്റെ പ്രതികരണം. 2020, 2024 തെരഞ്ഞെടുപ്പുകളിൽ ട്രംപ് വിജയിക്കുന്നത് തടയാൻ ഇറാൻ ഇടപെടാൻ ശ്രമിച്ചുവെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം.

തോൽവി അംഗീകരിക്കാൻ ട്രംപിനുള്ള വിമുഖത രാജ്യത്തെ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഇടപെടലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളുടെ മൗനത്തെ കെയിൻ ചോദ്യം ചെയ്തു. "ഇക്കാര്യത്തിൽ റിപ്പബ്ലിക്കൻമാർക്ക് കുഴപ്പമൊന്നുമില്ലേ?" എന്ന് അദ്ദേഹം ചോദിച്ചു. ഇറാനിലേക്ക് അമേരിക്കൻ കരസേനയെ അയക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. അനാവശ്യവും വിവേകശൂന്യവുമായ യുദ്ധത്തെ, കൂടുതൽ വഷളാക്കുന്ന നടപടിയാകും ട്രംപിന്റേതെന്നും കെയിൻ പറഞ്ഞു.

യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിലെ മുതിർന്ന അംഗമായ ടിം കെയിൻ, വിദേശനയങ്ങളിലും സൈനിക നീക്കങ്ങളിലും നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.

TAGS :

Next Story