Quantcast

എട്ട് മാസത്തെ ഇടവേളക്ക് ശേഷം ഈഫല്‍ ടവര്‍ തുറന്നു

ഇടവേളക്ക് ശേഷം ടവര്‍ തുറക്കുന്നതുകാണാന്‍ നിരവധി പേരാണ് വെള്ളിയാഴ്ച ഗോപുരത്തിന് മുന്നില്‍ കാത്തുനിന്നത്

MediaOne Logo

Web Desk

  • Published:

    17 July 2021 4:16 AM GMT

എട്ട് മാസത്തെ ഇടവേളക്ക് ശേഷം ഈഫല്‍ ടവര്‍ തുറന്നു
X

കോവിഡ് മഹമാരിയെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസമായി അടച്ചിട്ട ഈഫല്‍ ടവര്‍ തറുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും കാലം ഈഫല്‍ ഗോപുരം അടച്ചിടുന്നത്.

ഇടവേളക്ക് ശേഷം ടവര്‍ തുറക്കുന്നതുകാണാന്‍ നിരവധി പേരാണ് വെള്ളിയാഴ്ച ഗോപുരത്തിന് മുന്നില്‍ കാത്തുനിന്നത്. ടവറിന് ചുവട്ടിലുള്ള കൌണ്ട്ഡൌണ്‍ ക്ലോക്കില്‍ സീറോ തെളിഞ്ഞപ്പോള്‍ സന്ദര്‍ശകര്‍ ആഹ്ലാദാരവം മുഴക്കി. ബാന്‍ഡ് മേളം മുഴങ്ങിയ കാത്തിരുന്നവര്‍ ലോകാത്ഭുതം കാണാന്‍ സാമൂഹ്യ അകലം പാലിച്ച് ഗോപുരത്തിലേക്ക് കടന്നു. ''ഇവിടെ വരാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടെന്ന് തോന്നുന്നു, ക്രൊയേഷ്യയിൽ നിന്നുള്ള 18 കാരനായ പാട്രിക് പെറുത്ക പറഞ്ഞു. ഗേറ്റുകൾ തുറക്കുന്നതിനായി മൂന്ന് മണിക്കൂറുകളോളമാണ് പാട്രിക് കാത്തുനിന്നത്. ആദ്യമായിട്ടാണ് പാട്രിക് ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുന്നത്. ടവര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ജൂലൈ 21 മുതല്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

TAGS :

Next Story