ശമ്പളം കുറവ്; ജോലി ചെയ്യുന്ന വെയര്‍ഹൗസിന് തീയിട്ട് ജീവനക്കാരൻ, 1300 കോടിയുടെ നാശനഷ്ടം
ചൊവ്വാഴ്ച പുലർച്ചെ 12:30 ഓടെയാണ് സംഭവം

- Published:
9 April 2026 3:48 PM IST

കാലിഫോര്‍ണിയ: കുറഞ്ഞ ശമ്പളത്തിൽ പ്രതിഷേധിച്ച് ജീവനക്കാരൻ വെയര്‍ഹൗസിന് തീയിട്ടു. കാലിഫോർണിയയിലുള്ള ഒന്‍റാറിയോയിൽ ലോകപ്രശസ്ത പേപ്പർ ഉൽപന്ന നിർമാതാക്കളായ കിംബർലി-ക്ലാർക്കിന്‍റെ വെയർഹൗസിലാണ് വൻ തീപിടിത്തമുണ്ടായത്.
How much time does he deserve? 🤔 pic.twitter.com/rPhRggZoWU
— Crystal Hope (@CrystalHope1979) April 8, 2026
സൗത്ത് ഹെൽമാൻ അവന്യൂവിനും മെറിൽ അവന്യൂവിനും സമീപം സ്ഥിതി ചെയ്യുന്ന 1.2 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ വെയർഹൗസിൽ ചൊവ്വാഴ്ച പുലർച്ചെ 12:30 ഓടെയാണ് സംഭവം. ഏകദേശം 156 മില്യൺ ഡോളർ (ഏകദേശം 1300 കോടി രൂപ) വിലമതിക്കുന്ന സാധനങ്ങളും കെട്ടിടവും നശിച്ചതായാണ് പ്രാഥമിക കണക്ക്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചുനൽകുന്ന ഒരു പ്രധാന വിതരണ കേന്ദ്രമാണ് തീപിടിത്തത്തിൽ നശിച്ചത്. ഫേഷ്യൽ ടിഷ്യൂകൾ, പേപ്പർ ടവലുകൾ, ടോയ്‌ലറ്റ് പേപ്പർ എന്നിവയുൾപ്പെടെയുള്ള ഉൽപന്നങ്ങൾ മേഖലയിലുടനീളം വിതരണം ചെയ്യുന്നത് ഇവിടെ നിന്നായിരുന്നു. ലോകപ്രശസ്ത ബ്രാൻഡുകളായ ഹഗ്ഗീസ് , ക്ലീനെക്സ് എന്നിവയുടെ നിർമ്മാതാക്കളായ കിംബർലി-ക്ലാർക്കിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലോജിസ്റ്റിക്സ് ഹബുകളിൽ ഒന്നായിരുന്നു.
തീപിടിത്തം ഉണ്ടായ സമയത്ത് ഏകദേശം 20 ഓളം ജീവനക്കാർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. എന്നാൽ അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചുവെന്നും ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.
സംഭവത്തിൽ ഹൈലാൻഡ് സ്വദേശിയായ 29 കാരൻ ചമേൽ അബ്ദുൽ കരീമിനെ അറസ്റ്റ് ചെയ്തു. തീപിടിത്തം ഉണ്ടായ സമയത്ത് ഇയാളെ കാണാതായ ജീവനക്കാരനായാണ് അധികൃതർ ആദ്യം കണക്കാക്കിയിരുന്നത്. എന്നാൽ പിന്നീട് കത്തുന്ന വെയർഹൗസിന് സമീപത്തുനിന്ന് തന്നെ ഇയാളെ കണ്ടെത്തുകയായിരുന്നു.
🚨#BREAKING: Watch as an employee starts a massive fire inside a 1.2 million square foot warehouse filming himself on Instagram as he sets toilet paper packages ablaze
— R A W S A L E R T S (@rawsalerts) April 8, 2026
📌#Ontario | #California
Watch as a disgruntled employee started a massive fire at a 1.2… pic.twitter.com/vr3DfwhyHq
തുടര്‍ന്ന് റാഞ്ചോ കുക്കാമോംഗയിലെ വെസ്റ്റ് വാലി ഡിറ്റൻഷൻ സെന്ററിൽ ഹാജരാക്കി. നിലവിൽ ഇയാൾക്ക് ജാമ്യം അനുവദിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും, അബ്ദുൽ കരീമിനെതിരെ രണ്ട് ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരാൾ വെയര്‍ഹൗസിനുള്ളിലൂടെ നടന്ന ഉൽപന്നങ്ങൾക്ക് തീയിടുന്നത് വ്യക്തമാണ്. "നിങ്ങൾക്ക് ഞങ്ങൾക്ക് ജീവിക്കാനുള്ള ശമ്പളം തരാമായിരുന്നു" എന്ന് അയാൾ വീഡിയോയിൽ വിളിച്ചുപറയുന്നുണ്ട്. 140-ലധികം അഗ്നിശമന സേനാംഗങ്ങളുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
Adjust Story Font
16
