ഹംഗറിയിലെ ഫുട്ബോൾ മത്സരം; ഇസ്രായേൽ കൊന്നൊടുക്കിയ ഫലസ്തീൻ താരങ്ങളെ അനുസ്മരിച്ച് സ്കോട്ടിഷ് ആക്ടിവിസ്റ്റുകൾ
ഇസ്രയേലിനെതിരെ സ്കോട്ട്ലാൻഡിന്റെ വുമൺ ടീം മത്സരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം

ബുഡാപെസ്റ്റ്: ഇസ്രായേൽ കൊലപ്പെടുത്തിയ നൂറുകണക്കിന് ഫലസ്തീൻ ഫുട്ബോൾ താരങ്ങളെ അനുസ്മരിച്ച് സ്കോട്ടിഷ് ആക്ടിവിസ്റ്റുകൾ. ഹംഗറിയിൽ നടന്ന സ്കോട്ടിഷ്-ഇസ്രായേൽ മാച്ചിനിടെയാണ് സംഭവം.
ഗ്ലാസ്കോയിലെ ഹാംപ്ഡൻ പാർക്ക് സ്റ്റേഡിയത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ചും ജേഴ്സി, സ്‌കാഫ് എന്നിവ സ്ഥാപിച്ചുമാണ് സ്‌കോട്ടിഷ് ആക്ടിവിസ്റ്റുകൾ ഐക്യദാർഢ്യം രേഖപ്പെടുത്തിയത്. ഇസ്രയേലിനെതിരെ സ്കോട്ട്ലാൻഡിന്റെ വുമൺ ടീം മത്സരിക്കുന്നതിനിടെയായിരുന്നു ആക്ടിവിസ്റ്റുകളുടെ പ്രതിഷേധ പ്രകടനം.
അടച്ചിട്ട സ്റ്റേഡിയത്തിന് മുന്നിലെ ഫലസ്തീൻ അനുകൂലികളായ സ്‌കോട്ടിഷ് ആരാധകരുടെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ ചർച്ചയായി. വളരെ സമാധാനപരമായി നടന്ന പ്രതിഷേധം ഫലസ്തീൻ താരങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിച്ച അംഗീകാരമാണെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നും രണ്ട് ഫലസ്തീൻ താരങ്ങൾ ഉൾപ്പെടെ അഞ്ച് പേരെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വനിതാ താരങ്ങളെ അന്യമായി അറസ്റ്റ് ചെയ്ത നടപടിയെ ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) ശക്തമായി അപലപിച്ചു.
2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ആരംഭിച്ച ഗസക്കെതിരായ യുദ്ധത്തിൽ ഫുട്ബോൾ പരിശീലകർ അടക്കം നൂറിലധികം ഫലസ്തീൻ താരങ്ങളാണ് കൊല്ലപ്പെട്ടത്. 'ഫലസ്തീൻ പെലെ' എന്ന് അറിയപ്പെട്ടിരുന്ന സുലൈമാൻ അൽ-ഒബൈദ്, ഖാൻ യൂനുസിലെ സിഹമെന്നും അതികായനെന്നും വിളിക്കപ്പെട്ടിരുന്ന മുഹമ്മദ് ബറകത്ത്, ഫലസ്തീൻ ഫുട്ബോൾ പരിശീലകനായ ഹനി അൽ-മസ്ദാർ അടക്കം ഇതിൽ ഉൾപ്പെടുന്നു.
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസയിലെ ഫുട്ബോൾ കേന്ദ്രങ്ങൾ പൂർണമായും തകർക്കപ്പെട്ട നിലയിലാണ്. സ്റ്റേഡിയങ്ങളും പിഎഫ്എ-ക്ലബ് ആസ്ഥാനങ്ങളുമാണ് ഇസ്രായേൽ ഇത്തരത്തിൽ തകർത്തത്.
#Scotland — A vigil was held in Glasgow to pay tribute to Palestinian footballers killed by Israel. pic.twitter.com/F3T5kBSZCJ
— Antifa_Ultras (@ultras_antifaa) June 6, 2026
Adjust Story Font
16

