'ആദ്യം ഇന്ത്യ കാണു, എന്നിട്ട് അഭിപ്രായം പറയൂ'; ഫ്രഞ്ച് സഞ്ചാരിയുടെ വിഡിയോ വൈറല്‍
'ഹബീബി കം ടു കേരള'യെന്ന് മലയാളികള്‍

പാരിസ്: ലോകത്തിലെ ഏറ്റവും വൃത്തികെട്ട രാജ്യം ഏതാണെന്ന ചോദ്യത്തിന് ഒരു കൂട്ടം വിദേശികള്‍ നല്‍കിയ മറുപടി ചര്‍ച്ചയാവുകയാണ്. സഞ്ചാരിയും 'ഐസി ഫ്രഞ്ച് റിയല്‍'എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. ഇതിനോടകം 28 മില്യണ്‍ ആളുകളാണ് വിഡിയോ കണ്ടത്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട രാജ്യം ഏതാണ് എന്ന് ആളുകളോട് യുവാവ് ചോദിക്കുന്ന വോക്സ് പോപ്പ് വിഡിയോ ആണ് വൈറലായിരിക്കുന്നത്.
യുവാവിന്റെ ചോദ്യത്തിന് വീഡിയോയില്‍ നിരവധിയാളുകള്‍ ഇന്ത്യ എന്ന് മറുപടി പറയുന്നത് കാണാം. ആ ഉത്തരങ്ങള്‍ക്കൊപ്പവും പിന്നാലെയുമായി ഏറ്റവും മനോഹരവും വൃത്തിയുള്ളതുമായ ഇന്ത്യയിലെ സ്ഥലങ്ങളാണ് വിഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്. താന്‍ കണ്ട ഇന്ത്യ ഇതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വലിയ കെട്ടിടങ്ങള്‍, പാലങ്ങള്‍, നന്നായി പരിപാലിക്കുന്ന റോഡുകള്‍, പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളൊക്കെയാണ് യുവാവ് വിഡിയോയില്‍ കാണിക്കുന്നത്.
'അടുത്ത തവണ ഇന്ത്യയെക്കുറിച്ച് മോശം അഭിപ്രായം പറയുന്നതിന് മുമ്പ് ഇന്ത്യ വന്ന് സ്വയം കാണണം'.എന്ന് പറഞ്ഞാണ് അദ്ദേഹം വിഡിയോ അവസാനിപ്പിക്കുന്നത്. വിഡിയോക്ക് താഴെ നിരവധിയാളുകളാണ് വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നത്. ഇന്ത്യ ഒരു വലിയ രാജ്യമാണ്, ചില സ്ഥലങ്ങള്‍ വളരെ മോശം തന്നെയാണ്. എന്നാല്‍ വളരെ മനോഹരവും വൃത്തിയുള്ളതുമായ നിരവധി സ്ഥലങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് ചിലര്‍ കമന്റ് ചെയ്തു. ഇന്ത്യയിലെ ചില സ്ഥലങ്ങള്‍ മാത്രം കണ്ടുകൊണ്ട് ആ രാജ്യത്തെ മൊത്തം വിലയിരുത്താന്‍ കഴിയില്ലെന്നും ആളുകള്‍ പറഞ്ഞു.
ഇന്ത്യയെക്കുറിച്ചുള്ള വിദേശികളുടെ അഭിപ്രായം ഒറ്റപ്പട്ടതല്ല. നേരത്തെ ബാള്‍ഡ് ആന്‍ഡ് ബാങ്ക്രപ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ ബെഞ്ചമിന്‍ റിച്ച് യാത്രക്ക് ഇന്ത്യ നിരാശപ്പെടുത്തുന്ന സ്ഥലം എന്ന് വിശേഷിപ്പിച്ചിരുന്നു. അന്നും ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിമാറിയിരുന്നു. കാനഡയിലെ മറ്റൊരു വ്ളോഗറുടെ വിഡിയോയും ചര്‍ച്ചയായിരുന്നു.
Adjust Story Font
16

