'ഇസ്രായേലുമായുള്ള സഹകരണം': മൈക്രോസോഫ്റ്റ് സിഇഒയുടെ പ്രസംഗം തടസപ്പെടുത്തി ജീവനക്കാരൻ
അമേരിക്കയിലെ സിയാറ്റിലിൽ ചൊവ്വാഴ്ച രാവിലെ നടന്ന കമ്പനിയുടെ ബിൽഡ് ഡെവലപ്പർ കോൺഫറൻസിലായിരുന്നു നാടകീയ സംഭവങ്ങൾ

ന്യൂയോര്‍ക്ക്: ടെക്ഭീമന്‍ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ പരിപാടിയിലെ സിഇഒ സത്യ നദെല്ല പ്രസംഗിക്കുന്നതിനിടെ ഫലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ച് ജീവനക്കാരന്‍.
നദെല്ല മുഖ്യപ്രഭാഷണം ആരംഭിച്ച് മിനിറ്റുകൾക്ക് പിന്നാലെയാണ് ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം ഉയര്‍ന്നത്. മുദ്രാവാക്യം വിളിയില്‍ പരിപാടി അല്‍പ്പനേരം തടസപ്പെടുകയും ചെയ്തു. വാഷിംഗ്ടണിലെ സിയാറ്റിലിൽ ചൊവ്വാഴ്ച രാവിലെ നടന്ന കമ്പനിയുടെ ബിൽഡ് ഡെവലപ്പർ കോൺഫറൻസിലായിരുന്നു നാടകീയ സംഭവങ്ങള്‍.
ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന് കാണികളില്‍ നിന്നൊരാള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പിന്നാലെ പ്രസംഗം നിര്‍ത്തേണ്ടി വന്നു. സുരക്ഷാ ജീവനക്കാര്‍ പ്രതിഷേധക്കാരെ മാറ്റിയതിന് ശേഷമാണ് സിഇഒക്ക് പ്രതിഷേധം തുടരാനായത്.
ഗസ്സയ്‌ക്കെതിരായ യുദ്ധത്തിൽ ഇസ്രായേൽ സൈന്യത്തിന് നൂതന കൃത്രിമ ബുദ്ധി (എഐ) സാങ്കേതികവിദ്യയും ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങളും നൽകിയതായി മൈക്രോസോഫ്റ്റ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണം.
ബന്ദികളെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനുമുള്ള ദൗത്യങ്ങളിൽ ഈ സേവനങ്ങൾ ഉപയോഗിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ, ഈ ഇടപെടൽ മനുഷ്യാവകാശ ലംഘനങ്ങളിലേക്കും സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിലേക്കും നയിച്ചേക്കുമെന്ന ആശങ്കകൾ ഒരുഭാഗത്ത് ശക്തമായിരുന്നു.
A pro-Palestine Microsoft worker protested the leadership of the company for supporting genocide in #Gaza. pic.twitter.com/ybUcd20tcl
— Palestine Info Center (@palinfoen) May 19, 2025
Adjust Story Font
16

