Quantcast

'ഞങ്ങളെയാണ് ഇല്ലാതാക്കിയത്': ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യപ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി ഫ്രാൻസിൽ പ്രതീകാത്മക പ്രകടനം

എന്റെ പിന്നിൽ നിങ്ങൾക്ക് അവരെ കാണാമെന്നായിരുന്നു കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്റെ ഫോട്ടോ ഉയർത്തിക്കാട്ടിയുള്ളൊരു ബാനറിൽ കുറിച്ചിരുന്നത്.

MediaOne Logo

Web Desk

  • Updated:

    2025-04-17 06:59:16.0

Published:

17 April 2025 12:24 PM IST

ഞങ്ങളെയാണ് ഇല്ലാതാക്കിയത്: ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യപ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി ഫ്രാൻസിൽ പ്രതീകാത്മക പ്രകടനം
X

പാരിസ്: ഗസ്സയില്‍ കൊല്ലപ്പെട്ട സഹപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സ് തലസ്ഥനമായ പാരീസിലും മാർസെയിലും നടന്ന പ്രകടനങ്ങളിൽ പങ്കെടുത്തത് നിരവധി മാധ്യമപ്രവര്‍ത്തകര്‍.

200ലധികം മാധ്യമപ്രവർത്തകർ പങ്കെടുത്ത പരിപാടി ഇന്നലെയാണ്(ബുധനാഴ്ച) നടന്നത്. മരണത്തെ അനുസ്മരിപ്പിച്ച് മാധ്യമപ്രവര്‍ത്തകര്‍ തറയില്‍ കിടന്നുകൊണ്ട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തിനിടെ 2023 ഒക്ടോബർ മുതൽ ഫലസ്തീനില്‍ 200ലധികം മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

ഗസ്സയില്‍ കൊല്ലപ്പെട്ട റിപ്പോർട്ടർമാരുടെ പേരുകൾ വായിച്ചപ്പോൾ ഫ്രഞ്ച് പത്രങ്ങളിലെ പ്രമുഖർ ഉൾപ്പെടെ 200ലധികം പത്രപ്രവർത്തകർ പാരീസിലെ ഒപ്പേര ബാസ്റ്റില്ലിന്റെ പടികളിൽ പ്രതീകാത്മകമായി മരിച്ച പോലെ കിടന്നു. ഗസ്സ റിപ്പോര്‍ട്ടര്‍മാരെ അനുസ്മരിപ്പിക്കും വിധമുള്ള ജാക്കറ്റുകളും മറ്റും ധരിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ പരിപാടിക്കെത്തിയിരുന്നത്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങളും ഇടംപിടിച്ചു.

എന്റെ പിന്നിൽ അവരെ നിങ്ങൾക്ക് കാണാമെന്നായിരുന്നു കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ഫോട്ടോ ഉയര്‍ത്തിക്കാട്ടിയുള്ളൊരു ബാനറില്‍ കുറിച്ചിരുന്നത്. ഗസ്സയില്‍ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം, ഇസ്രായേൽ സൈന്യത്തോടൊപ്പമല്ലാതെ വിദേശ പത്രപ്രവർത്തകർക്ക് ഫലസ്തീനിലേക്ക് അനുവാദമില്ല. നേരത്ത ഏതാനും മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചിരുന്നുവെങ്കിലും അത് ഇസ്രായേല്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു.

TAGS :

Next Story