Quantcast

ഗസ്സയിലെ സ്ഥിതിഗതികൾ അങ്ങേയറ്റം ദുരിതപൂർണമെന്ന്​ യുഎൻ; ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് മരണം

കൊടും ശൈത്യം കാരണം​ ഒരു കുഞ്ഞ്​ ഉൾപ്പെടെ നാല് പേർ മരിച്ചതായി​ ഗസ്സയിലെ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    14 Jan 2026 7:30 AM IST

ഗസ്സയിലെ സ്ഥിതിഗതികൾ അങ്ങേയറ്റം ദുരിതപൂർണമെന്ന്​ യുഎൻ; ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് മരണം
X

Photo| Reuters

തെൽ അവിവ്: പ്രതികൂല കാലാവസ്ഥയും കെട്ടിടം തകർന്നും ഗസ്സയിൽ എട്ട് ഫലസ്തീനികൾ മരിച്ചു. ഗസ്സയിലെ സ്ഥിതിഗതികൾ അങ്ങേയറ്റം ദുരിതപൂർണമെന്ന്​ യുഎൻ ചൂണ്ടിക്കാട്ടി. ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

കൊടും ശൈത്യം കാരണം​ ഒരു കുഞ്ഞ്​ ഉൾപ്പെടെ നാല് പേർ മരിച്ചതായി​ ഗസ്സയിലെ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. ഗസ്സ സിറ്റിയിൽ കെട്ടിടം തകർന്ന് 15 വയസുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചു. ദുർബലമായ കൂടാരങ്ങളിൽ കഴിയുന്ന പതിനായിരക്കണക്കിന് ആളുകൾ വലിയ ദുരിതത്തിലാണ്​. അവശ്യമായ മാനുഷിക സഹായവും അഭയകേന്ദ്രങ്ങളിലേക്കുള്ള പ്രധാന സാധനങ്ങളും ഇസ്രായേൽ തടഞ്ഞതാണ്​ പ്രതിസന്ധി സങ്കീർണമാക്കിയത്​. പ്രതികൂല കാലാവസ്ഥ കൂടിയായതോടെ ഗസ്സയുടെ മാനുഷിക ദുരന്തം പരിഹരിക്കാൻ കൂട്ടായ ഇടപെടൽ അനിവാര്യമെന്ന്​ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറെസ്​ പറഞ്ഞു. ഗസ്സക്ക് ആശ്വാസം നൽകുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത് ഏറെ ഖേദകരമാണെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. യെല്ലോ ലൈൻ മറികടന്നു എന്നാരോപിച്ചാണ്​ ഇസ്രായേൽ സേന 3 പേരെ കൊലപ്പെടുത്തിയത്​.

അതേസമയം രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചയുമായി ബന്​ധപ്പെട്ട്​ ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ്​ സംഘം കൈറോയിൽ എത്തി. ഗസ്സയിൽ രൂപവത്​കരിക്കുന്ന ഇടക്കാല ഭരണ സമിതിയും ഇസ്രായേൽ സേനയുടെ പിൻമാറ്റവും സംബന്ധിച്ച്​ മധ്യസ്ഥ രാജ്യങ്ങളുമായി സംഘം ചർച്ച ചെയ്യുമെന്ന്​ ഹമാസ്​ അറിയിച്ചു. രണ്ടാം ഘട്ടം ത്വരിതപ്പെടുത്താൻ എല്ലാ നടപടികളും തുടരുമെന്ന്​ മധ്യസ്ഥ രാജ്യമായ ഖത്തർ അറിയിച്ചു.

TAGS :

Next Story