Quantcast

ഗ്രീൻലാൻഡ് വിഷയം; നാറ്റോയിൽ വിള്ളൽ വീഴ്ത്തി അമേരിക്ക യൂറോപ്പ് സംഘർഷം

ഗ്രീൻലൻഡിന്റെ നിയന്ത്രണം ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കാനുള്ള സാധ്യത തള്ളുന്നില്ലെന്ന് ട്രംപ് വീണ്ടും ഭീഷണി മുഴക്കി

MediaOne Logo

Web Desk

  • Published:

    21 Jan 2026 12:59 PM IST

ഗ്രീൻലാൻഡ് വിഷയം; നാറ്റോയിൽ വിള്ളൽ വീഴ്ത്തി അമേരിക്ക യൂറോപ്പ് സംഘർഷം
X

വാഷിംഗ്‌ടൺ: ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയും യൂറോപ്പും തമ്മിലുള്ള ബന്ധത്തിൽ ശക്തമായ വിള്ളൽ രൂപപ്പെടുന്നു. ട്രംപ് പ്രഖ്യാപിച്ച തീരുവക്കെതിരെ യുഎസിനെതിരെ തിരിച്ചും ഇറക്കുമതി തീരുവ ചുമത്താനാണ് യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നത്. ഗ്രീൻലാൻഡിന്റെ നിയന്ത്രണം ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കാനുള്ള സാധ്യത തള്ളുന്നില്ലെന്ന് ട്രംപ് വീണ്ടും ഭീഷണി മുഴക്കി.

ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകായണ് തന്റെ പ്രസ്താവനയിലൂടെ ട്രംപ്. ഗ്രീൻലൻഡിൽ യുഎസ് പതാകയുമായി നിൽക്കുന്ന തന്റെ എഐ ചിത്രം ട്രംപ് പങ്കുവയ്ക്കുകയും ചെയ്തു. രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും വിട്ടുനൽകിക്കൊണ്ടുള്ള ഒരു ചർച്ചയ്ക്കും തങ്ങളില്ലെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ ഫ്രെഡറിക്സൻ പ്രതികരിച്ചു. ഗ്രീൻലൻഡിനെ പിന്തുണച്ച് യൂറോപ്യൻ രാജ്യങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ചതോടെ നാറ്റോ സഖ്യത്തിൽ വിള്ളൽ വീഴുകയാണ്.

ഫെബ്രുവരി ഒന്ന് മുതൽ ഡെന്മാർക്കിനും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, നോർവേ തുടങ്ങി എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കും മേൽ 10% അധിക ഇറക്കുമതി നികുതി ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെന്‍മാര്‍ക്കിന്‍റെ അഭ്യര്‍ഥന പ്രകാരം സൈന്യത്തെ ഗ്രീന്‍ലന്‍ഡിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ അയയ്ക്കുകയും ചെയ്തു. യുഎസിനെതിരെ തിരിച്ചും ഇറക്കുമതി തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ഈവിഷയത്തിൽ ശക്തമായ നിലപാടെടുക്കുന്നത്. മാക്രോണിന്റെ നിലപാടിൽ പ്രകോപിതനായി ട്രംപ് ഫ്രാൻസിൽ നിന്നുള്ള വൈനിനും ഷാംപെയ്നും 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഭീഷണി മുഴക്കി. ട്രൂത്ത് സോഷ്യലിലൂടെ മാക്രോണിനെതിരെ വ്യക്തിപരമായ വിമർശനങ്ങളും ട്രംപ് ഉന്നയിച്ചു. ഗ്രീൻലൻഡിനെ കുറിച്ച് മാക്രോൺ തനിക്ക് അയച്ച സ്വകാര്യ സന്ദേശം ട്രംപ് പരസ്യപ്പെടുത്തുകയും ചെയ്തു.

TAGS :

Next Story