Quantcast

ബന്ദികളുടെ പട്ടിക കൈമാറി ഹമാസ്; വെടിനിർത്തലിന് വഴിതെളിയുന്നു

മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയക്കുക

MediaOne Logo

Web Desk

  • Updated:

    2025-01-19 09:43:04.0

Published:

19 Jan 2025 2:20 PM IST

ceasefire
X

ഗസ്സ സിറ്റി: ഞായറാഴ്ച വിട്ടയക്കുന്ന ബന്ദികളുടെ പട്ടിക ഇസ്രായേലിന് കൈമാറി ഹമാസ്. റോമി ഗൊനേൻ (24), എമിലി ദമാരി (28), ഡോറോൺ ഷതൻബർ ഖൈർ (31) എന്നിവരെയാണ് വിട്ടയക്കുകയെന്ന് ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ ടെലഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.

ബന്ദികളുടെ പട്ടിക കൈമാറാതെ വെടിനിർത്തൽ പ്രാബല്യത്തിൽ വരില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെടിനിർത്തൽ അനിശ്ചിതത്വത്തിലാവുകയും ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുകയും ചെയ്തു.

ഞായറാഴ്ച രാവിലെ 8.30ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് ഖത്തർ അറിയിച്ചിരുന്നത്. അതേസമയം, സാ​ങ്കേതിക കാരണങ്ങളാലാണ് പട്ടിക കൈമാറാൻ വൈകുന്നതെന്നായിരുന്നു ഹമാസിന്റെ വിശദീകരണം.

TAGS :

Next Story