Quantcast

സെലൻസ്കിയുടെ കൈവശം ഒന്നുമുണ്ടായിരുന്നില്ലെന്ന് ട്രംപ്; യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ്-സെലൻസ്കി നിർണായക കൂടിക്കാഴ്ച നാളെ

ഞായറാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ച സമാധാനം പുനസ്ഥാപിക്കുന്നതില്‍ ഗുണം ചെയ്യുമെന്നാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് കരുതുന്നത്

MediaOne Logo

Web Desk

  • Updated:

    2025-12-27 04:14:34.0

Published:

27 Dec 2025 9:43 AM IST

സെലൻസ്കിയുടെ കൈവശം ഒന്നുമുണ്ടായിരുന്നില്ലെന്ന് ട്രംപ്; യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ്-സെലൻസ്കി നിർണായക കൂടിക്കാഴ്ച നാളെ
X

വാഷിങ്ടണ്‍: യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി യുഎസിലേക്ക്. സമാധാനം പുനസ്ഥാപിക്കാന്‍ യുഎസിന്റെ പിന്തുണ കൂടാതെ സാധ്യമാകില്ലെന്നതിനാലാണ് സെലന്‍സ്‌കിയുടെ നീക്കം.

അതേസമയം, താന്‍ അംഗീകരിക്കുന്നത് വരേ സെലന്‍സ്‌കിയുടെ കൈവശം ഒന്നും ഉണ്ടായിരുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ച ഒരു അഭിമുഖത്തിലാണ് ട്രംപിന്റെ പ്രസ്താവന. 'ഞാന്‍ അംഗീകരിക്കുന്നത് വരെയും സെലന്‍സ്‌കിയുടെ കയ്യില്‍ ഒന്നുമുണ്ടായിരുന്നില്ല. ഇനി എന്താണ് അദ്ദേഹത്തിന്റെ കയ്യിലുള്ളതെന്ന് നോക്കാം'. ട്രംപ് പറഞ്ഞു. ഞായറാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ച സമാധാനം പുനസ്ഥാപിക്കുന്നതില്‍ ഗുണം ചെയ്യുമെന്നാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് കരുതുന്നത്.

ഫ്‌ലോറിഡയില്‍ ട്രംപിനെ സെലന്‍സ്‌കി കാണുമെന്നാണ് സൂചനകള്‍. കൂടിക്കാഴ്ചയില്‍ സമാധാനക്കരാറിലെ ഇരുപതിന പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യും. പ്രദേശത്തെ വെടിനിര്‍ത്തലിനും യുക്രൈനിലെ സമാധാനം പുനസ്ഥാപിക്കുന്നതിനായി യുഎസ് സെക്യൂരിറ്റിയെയും സെലന്‍സ്‌കി ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച റഷ്യ യുക്രൈനില്‍ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചിരുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും വൈദ്യുത മുടങ്ങുകയും ചെയ്തു. പിന്നാലെ ക്രിസ്മസ് തലേന്ന് എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ സെലന്‍സ്‌കി പുടിന്റെ അന്ത്യത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു.

അതേസമയം, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാണെന്നും പക്ഷെ റഷ്യയും മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. നാളെ നടക്കാനിരിക്കുന്ന ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ചയിലേക്ക് ഉറ്റുനോക്കുകയാണ് ലോകം.

TAGS :

Next Story