Quantcast

ഇറാനിലെ സ്‌കൂളിൽ കൊല്ലപ്പെട്ട വിദ്യാർഥിനികൾക്ക് യാത്രയയപ്പ് നൽകാൻ തടിച്ചൂകൂടിയത് വൻ ജനാവലി: ഒരുങ്ങിയത് 160ലേറെ ഖബറുകൾ

ഇറാനെതിരെ യുഎസും ഇസ്രായേലും നടത്തിയ ഏറ്റവും മാരകമായ ആക്രമണമായിരുന്നു മിനാബിലെ സ്‌കൂളിലേത്

MediaOne Logo
ഇറാനിലെ സ്‌കൂളിൽ കൊല്ലപ്പെട്ട വിദ്യാർഥിനികൾക്ക് യാത്രയയപ്പ് നൽകാൻ തടിച്ചൂകൂടിയത് വൻ ജനാവലി: ഒരുങ്ങിയത് 160ലേറെ ഖബറുകൾ
X

തെഹ്റാന്‍: അമേരിക്കയുടെയും ഇസ്രായേലിന്റേയും സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ട 165 വിദ്യാര്‍ഥിനികള്‍ക്കും വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി ഇറാന്‍. തെക്കൻ നഗരമായ മിനാബിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളിന് നേരെയായിരുന്നു ആക്രമണം.

സംഘര്‍ഷം തുടങ്ങിയ ആദ്യംദിനം തന്നെയായിരുന്നു കുരുന്നുകളുടെ ജീവന്‍, ഇസ്രായേലെടുത്തത്. ഇറാനെതിരായ സൈനിക നീക്കത്തിൽ ഇതുവരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്. വിദ്യാര്‍ഥിനികള്‍ക്ക് പുറമെ സ്കൂളിലെ സ്റ്റാഫും കൊല്ലപ്പെട്ടിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലായിരുന്നു ഇവരെ ഖബറടക്കാനായി കൊണ്ടുവന്നത്. സ്ത്രീകളടക്കം വൻ ജാനവലി തന്നെ ഇവര്‍ക്ക് യാത്രയയപ്പ് നൽകാൻ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.


പലരും പ്രിയപ്പെട്ടവരുടെ ഫോട്ടോയും കയ്യിലെടുത്ത് വിലപിക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും ഖബറടക്കം ഒരുമിച്ചാണ് നടന്നത്. ഇതിനായി ഖബറുകൾ തയ്യാറായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.



'ഒരു പ്രൈമറി സ്‌കൂളിൽ യുഎസും ഇസ്രായേലും നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ 160ലധികം പെൺകുട്ടികൾക്കായി കുഴിക്കുന്ന ഖബറുകളാണിത്. അവരുടെ മൃതദേഹങ്ങൾ കീറിമുറിഞ്ഞിരിക്കുന്നു. മിസ്റ്റർ ട്രംപ് വാഗ്ദാനംചെയ്ത 'രക്ഷ' യഥാർഥത്തിൽ ഇങ്ങനെയാണ്. ഗസ്സ മുതൽ മിനാബ് വരെ, നിരപരാധികൾ ക്രൂരമായി കൊല്ലപ്പെടുന്നു''- അബ്ബാസ് അരാഗ്ചി സാമൂഹികമാധ്യമത്തിൽ കുറിച്ചു.





TAGS :

Next Story