Quantcast

ഐ.എസ്.ഐ മേധാവിയെ മാറ്റി: സൈനിക തലപ്പത്ത് മാറ്റങ്ങളുമായി പാകിസ്താൻ

ലഫ്റ്റൻഡ് ജനറൽ നദീം അഹമ്മദ് അൻജുമിനെ പാക് ചാര സംഘടനയായ ഇൻർസർവീസ് ഇന്റലിജൻസിന്റെ(ഐ.എസ്.ഐ)തലവനായി നിയമിച്ചു. ജനറൽ ഫായിസ് ഹമീദിനെ മാറ്റിയാണ് നദീം അൻജുമിനെ തൽസ്ഥാനത്ത് നിയമിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-10-06 15:57:26.0

Published:

6 Oct 2021 3:52 PM GMT

ഐ.എസ്.ഐ മേധാവിയെ മാറ്റി: സൈനിക തലപ്പത്ത് മാറ്റങ്ങളുമായി പാകിസ്താൻ
X

സൈനിക തലപ്പത്ത് നിർണായക മാറ്റങ്ങളുമായി പാകിസ്താൻ. ലഫ്റ്റൻഡ് ജനറൽ നദീം അഹമ്മദ് അൻജുമിനെ പാക് ചാര സംഘടനയായ ഇന്റർസർവീസ്‌ ഇന്റലിജൻസിന്റെ(ഐ.എസ്.ഐ) തലവനായി നിയമിച്ചു. ജനറൽ ഫായിസ് ഹമീദിനെ മാറ്റിയാണ് നദീം അൻജുമിനെ തൽസ്ഥാനത്ത് നിയമിക്കുന്നത്. ഫായിസിനെ പെഷവാർ കോർപ്‌സ് കമാൻഡറായി നിയമിച്ചു. ഇദ്ദേഹം സൈനിക മേധാവിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നദീം അഹമ്മദ് അൻജും നേരത്തെ കറാച്ചി കോർപ്‌സിന്റെ കമാൻഡറായിരുന്നു. 2019ൽ അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയിരുന്നു. നിലവിൽ ഐ.എസ്.ഐ തലവനെ നിയമിക്കുന്നത് പ്രധാനമന്ത്രിയുടെ അധികാര പരിധിയിലാണ്. എന്നാൽ പാക് സൈനിക തലവനുമായി കൂടിയാലോചിച്ചാണ് പുതിയ ഐ.എസ്.ഐ തലവനെ നിയമിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പാക് സൈന്യത്തിലെ നിർണായ ശക്തിയായാണ് ഐ.എസ്.ഐയെ കണക്കാക്കുന്നത്.

പാക് സൈനിക മേധാവി ഖമർ ബജ്‌വയുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു ഐ.എസ്.ഐ മേധാവിയായിരുന്ന ഹമീദ്. രാജ്യത്തിനകത്തും പുറത്തും നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കെയായിരുന്നു ഹമീദിനെ ഐ.എസ്.ഐ മേധാവിയായി നിയമിച്ചിരുന്നത്. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചടക്കുന്നതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾക്കും താലിബാനുമായുള്ള പ്രാരംഭ ചർച്ചകൾക്കുമൊക്കെെ ഹമീദായിരുന്നു മേൽനോട്ടം വഹിച്ചിരുന്നത്.

TAGS :

Next Story