Quantcast

തുർക്കിയിൽ ഉർദുഗാൻ തന്നെ; പ്രസിഡന്റായി തുടരും

രണ്ടാംഘട്ട വോട്ടെടുപ്പിൽ 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചതോടെയാണ് ഉർദുഗാൻ വീണ്ടും സ്ഥാനത്തു തുടരുമെന്ന് ഉറപ്പായത്

MediaOne Logo

Web Desk

  • Updated:

    2023-05-28 17:00:13.0

Published:

28 May 2023 4:53 PM GMT

In Turkey, Erdogan himself; will continue to be President
X

അങ്കാറ: തുർക്കിയിൽ റജബ് ത്വയ്യിബ് ഉർദുഗാൻ പ്രസിഡന്റായി തുടരും. രണ്ടാംഘട്ട വോട്ടെടുപ്പിൽ 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചതോടെയാണ് ഉർദുഗാൻ വീണ്ടും സ്ഥാനത്തു തുടരുമെന്ന് ഉറപ്പായത്. 54.3 ശതമാനം വോട്ടാണ് അദ്ദേഹത്തിനു ലഭിച്ചത്. എതരാളി കെമാൽ കിലിഷ്ദറോഗ്ലുവിന് 45.57 ശതമാനം വോട്ടും ലഭിച്ചു.

ആദ്യ റൗണ്ടിൽ മുന്നിലെത്തിയെങ്കിലും അധികാരത്തിന് ആവശ്യമായ 50 ശതമാനം വോട്ട് നേടാൻ ഉർദുഗാന് സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. ഇതാദ്യമായാണ് തുർക്കിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങുന്നത്. തനിക്ക് വേണ്ടി വോട്ട് ചെയ്യുന്നത് രാജ്യത്തിന്റെ സ്ഥിരതയ്ക്ക് വേണ്ടി വോട്ട് ചെയ്യുന്നത് പോലെയാണെന്ന് ഉർദുഗാൻ പ്രചാരണത്തിൽ ഉന്നയിച്ചിരുന്നു.

ആദ്യഘട്ടത്തിൽ ഉർദുഗാന് 49.5 ശതമാനം വോട്ടാണ് ലഭിച്ചത്. കിലിഷ്ദറോഗ്ലുവിന് 44.57 ശതമാനം വോട്ടും ലഭിച്ചിരുന്നു. നേരത്തെ അഭയാർത്ഥി വിഷയത്തിൽ അടക്കംകിലിഷ്ദിന്‍റെ പ്രചാരണങ്ങൾ തുർക്കിയിൽ കൈയ്യടി നേടിയിരുന്നു. അധികാരം നേടിയാൽ എല്ലാ അഭയാർത്ഥികളെയും നാടുകടത്തുമെന്നായിരുന്നു കിലിച്ച്ദരോഗ്ലുവിന്റെ പ്രഖ്യാപനം. ഉർദുഗാൻ ജയിച്ചാൽ തുർക്കിയിലെ നഗരങ്ങളെ അഭയാർത്ഥി മാഫിയയുടെ കൈയ്യിലെത്തിക്കുമെന്നും കിലിച്ച് ആരോപിച്ചിരുന്നു.

TAGS :

Next Story