Quantcast

"ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കണം''; മോദിയോട് ജോ ബൈഡൻ

അസമിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ മനുഷ്യത്വ രഹിതമായ നടപടിയാണെന്ന വിമർശനം നടക്കുന്നതിനിടയിലാണ് ബൈഡന്റെ പരാമർശം

MediaOne Logo

Web Desk

  • Published:

    25 Sep 2021 5:15 AM GMT

ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കണം; മോദിയോട് ജോ ബൈഡൻ
X

ഇന്ത്യയോട് ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കണമെന്ന നിർദ്ദേശവുമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമർശം. ഇന്ത്യയുടെ വൈവിധ്യത്തെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം മോദിയോട് ആഹ്വാനം ചെയ്തു.അസമിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ മനുഷ്യത്വ രഹിതമായ നടപടിയാണെന്ന വിമർശനം നടക്കുന്നതിനിടയിലാണ് ബൈഡന്റെ പരാമർശം ഉണ്ടായിരിക്കുന്നത്. അഹിംസ,സഹിഷ്ണുത, സഹനം ഇവയെല്ലാമാണ് എപ്പോഴും മുന്നിട്ട് നിൽക്കേണ്ടതെന്നും അദ്ദേഹം ഗാന്ധി ജയന്തി ദിനം ഓർമിച്ചെടുത്തു കൊണ്ട് പറഞ്ഞു.


ഇന്നലെയാണ് മോദി-ബൈഡൻ കൂടിക്കാഴ്ച നടന്നത്.ബൈ​ഡ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റാ​യ​ശേ​ഷം ഇ​രു​വ​രു​ടെ​യും ആ​ദ്യ കൂ​ടി​ക്കാ​ഴ്​​ച​യാ​ണി​ത്. ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയ അധ്യായമാണ് ആരംഭിക്കുന്നതെന്ന് ജോ ബൈഡൻ പറഞ്ഞു. വ്യാ​പാ​ര ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ച്ചും സൗ​ഹൃ​ദ​ത്തി​ലൂ​ടെ പുതി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്​​തുമായിരുന്നു കൂടിക്കാഴ്ച. വ​രും ദ​ശ​ക​ങ്ങ​ളെ മു​ന്നി​ൽ ക​ണ്ട്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വാ​ണി​ജ്യ​ബ​ന്ധം ശ​ക്ത​മാ​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​ണെ​ന്ന്​ മോ​ദി ബൈ​ഡ​നോ​ട്​ പ​റ​ഞ്ഞു. ഈ ​ദ​ശ​ക​ത്തെ നി​ർ​വ​ചി​ക്കു​ന്ന​തി​ൽ ബൈ​ഡന്റെ നേ​തൃ​ഗു​ണ​ത്തി​​ന്​ ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന്​ മോ​ദി പ്ര​കീ​ർ​ത്തി​ച്ചു.


ഇ​ന്ത്യ- അ​മേ​രി​ക്ക ബ​ന്ധം മുമ്പെ​ന്ന​ത്തേ​ക്കാ​ളും ശ​ക്ത​മാ​ക്കാ​നു​ള്ള സൗ​ഹൃ​ദ​ത്തി​ന്​ വി​ത്ത്​ പാ​കി​ക്ക​ഴി​ഞ്ഞ​താ​യി മോ​ദി പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ സൗ​ഹൃ​ദ​ത്തെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ യു.​എ​സ്​ കാ​ണുന്ന​തെ​ന്ന്​ ബൈ​ഡ​ൻ പ്ര​തി​ക​രി​ച്ചു. 40 ല​ക്ഷം ഇ​ന്തോ-​അ​മേ​രി​ക്ക​ൻ വം​​ശ​ജ​ർ അ​മേ​രി​ക്ക​യെ ക​രു​ത്ത​രാ​യി നി​ല​നി​ർ​ത്താ​ൻ ഓ​രോ ദി​വ​സ​വും പ്ര​യ​ത്​​നി​ക്കു​ന്നു​ണ്ട്. ഒ​​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ ഇ​​ന്ത്യ​-അ​മേ​രി​ക്ക സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​ സാ​ധി​ക്കു​മെ​ന്ന്​ ബൈ​ഡ​ൻ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. മോദി ഇന്ന് യുഎൻ സഭയെ അഭിസബോധന ചെയ്യും.

TAGS :

Next Story