Quantcast

ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ യാഥാർഥ്യമായി; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കി

ഇരു രാജ്യങ്ങളും കരാർ ധാരണയുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തുവിട്ടു

MediaOne Logo

Web Desk

  • Updated:

    2026-02-07 07:15:44.0

Published:

7 Feb 2026 6:19 AM IST

ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ യാഥാർഥ്യമായി; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കി
X

ഡൽഹി: ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാര്‍ ഒടുവിൽ യാഥാർഥ്യത്തിലേക്ക്. ഇടക്കാല കരാറിന്‍റെ രൂപരേഖ തയാറായി. ഇരുരാജ്യങ്ങളും സംയുക്ത പ്രസ്‌താവന പുറത്തുവിട്ടു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കി. ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയിൽ നികുതി 18 ശതമാനമാക്കിയതാണ് സുപ്രധാന മാറ്റം . ചൈന,തായ്‌വാൻ എന്നീരാജ്യങ്ങൾക്ക് ഏർപ്പെടുത്തിയതിനെക്കാൾ താഴ്ന്ന തീരുവയാണിത്.

അമേരിക്കയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ വെട്ടിക്കുറക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യും.ഉണങ്ങിയ ധാന്യങ്ങൾ ധാന്യങ്ങൾ, പഴങ്ങൾ ഉള്‍പ്പെടെ കാര്‍ഷിക വിഭവങ്ങള്‍ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും നികുതി നൽകേണ്ടിവരും. അഞ്ചുവര്‍ഷത്തിനുള്ളിൽ 50000 കോടി ഡോളറിന്‍റെ സാധനങ്ങള്‍ അമേരിക്കയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യും. കാര്‍ഷിക, ക്ഷീര മേഖലകളിൽ രാജ്യതാൽപര്യം സംരക്ഷിച്ചുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

കരാർ പൂർത്തിയാകുന്നതോടെ ജനറ്റിക് മരുന്നുകൾ,രത്നങ്ങൾ,വജ്രങ്ങൾ,വിമാനഭാഗങ്ങൾ എന്നിവയുടെ നികുതി പൂജ്യമാകും. അടുത്ത 5 വർഷത്തിനുള്ളിൽ ലോഹങ്ങൾ, ഊർജ ഉത്പന്നങ്ങൾ, വിമാനഭാഗങ്ങൾ എന്നിവക്കായി 500 ബില്യൺ ഡോളർ ചെലവഴിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അമേരിക്കൻ മെഡിക്കൽ, ഐടി ഉപകരണങ്ങളുടേയും ഉത്പന്നങ്ങളുടേയും വിപണിയിലെ തടസം നീക്കാനും ധാരണമായി.

ഡിജിറ്റൽ വ്യാപാര മേഖലയിലെ വിവേചന രീതികൾ ഒഴിവാക്കി പുതിയ നിയമങ്ങൾ ഇരുരാജ്യങ്ങളും രൂപീകരിക്കും. കരാർ ഇരുരാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുമെന്ന് വ്യക്തമാക്കിയ മോദി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നന്ദി പറഞ്ഞു.റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുവ കുറച്ച ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്. ഈ വിഷയത്തിൽ സംയുക്ത പ്രസ്താവനയും മന്ത്രിമാരും മൗനം പാലിക്കുകയാണ്.


TAGS :

Next Story