Quantcast

ഗോതബായ രജപക്സെക്ക് രാജ്യം വിടാൻ ഇന്ത്യ സഹായം നൽകിയിട്ടില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ

ഗോതബായ രജപക്സെയെ രക്ഷപ്പെടാൻ ഇന്ത്യ സഹായിച്ചെന്ന പ്രചാരണം തെറ്റാണ്

MediaOne Logo

Web Desk

  • Updated:

    2022-07-13 04:55:52.0

Published:

13 July 2022 4:05 AM GMT

ഗോതബായ രജപക്സെക്ക് രാജ്യം വിടാൻ ഇന്ത്യ സഹായം നൽകിയിട്ടില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ
X

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രജപക്സെക്ക് രാജ്യം വിടാൻ ഇന്ത്യ സഹായം നൽകിയിട്ടില്ലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ഗോതബായ രജപക്സെയെ രക്ഷപ്പെടാൻ ഇന്ത്യ സഹായിച്ചെന്ന പ്രചാരണം തെറ്റാണ്. ഇന്ത്യ ശ്രീലങ്കൻ ജനതക്കൊപ്പമാണെന്നും ഹൈക്കമ്മീഷൻ അറിയിച്ചു.

അതേസമയം രജപക്സെ സെനിക വിമാനത്തിൽ മാലിദീപിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ. ഇന്ന് രാജി വയ്ക്കുമെന്ന് സ്പീക്കറോടും പ്രധാനമന്ത്രിയോടും ഗോതബയ അറിയിച്ചിരുന്നു. സൈനിക വിമാനത്തിൽ ആണ് ഗോതബയയും ഭാര്യയും അംഗരക്ഷകരും ഉൾപ്പെടെ നാല് പേർ മാലിദ്വീപിലേക്ക് കടന്നത്. വിദേശരാജ്യത്തേക്ക് രക്ഷപെടാൻ ഇന്നലെ കൊളംബോ വിമാനത്താവളത്തിലെത്തിയ ഗോതബയയെയും ഭാര്യയെയും എമിഗ്രേഷൻ അധികൃതർ തടഞ്ഞിരുന്നു. ഗോതബയ വ്യോമസേനയുടെ സഹായത്തോടെ രഹസ്യക്യാമ്പിൽ കഴിയുന്നതായാണ് വിവരം ലഭിച്ചത്. എന്നാൽ ഇത് വ്യോമസേന നിഷേധിക്കുകയായിരുന്നു.

രജപക്‌സെയുടെ രാജി ഇന്ന് സ്പീക്കർ രാഷ്ട്രത്തോട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 20ന് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനും സർവകക്ഷി സർക്കാർ രൂപീകരിക്കാനും ശ്രീലങ്കയിലെ രാഷ്ട്രീയ പാർട്ടികൾ ശ്രമം ആരംഭിച്ചു. പ്രക്ഷോഭകർ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലും പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും തുടരുകയാണ്. ശനിയാഴ്ചയാണ് ജനം കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയത്.

TAGS :

Next Story