Quantcast

വീട് വൃത്തിയാക്കാത്തതിന് ഭാര്യ ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ചതായി പരാതി

തർക്കത്തിനിടെ കത്തിയുമായി തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ഭർത്താവിന്റെ ശരീരത്തിൽ കൊണ്ടെന്നാണ് ഭാര്യയുടെ മൊഴി

MediaOne Logo

Web Desk

  • Published:

    26 Oct 2025 4:04 PM IST

വീട് വൃത്തിയാക്കാത്തതിന് ഭാര്യ ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ചതായി പരാതി
X

Chandraprabha | Photo | Special arrangement

വാഷിങ്ടൺ: വീട് വൃത്തിയാക്കാത്തതിന് ഭാര്യ ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ചതായി പരാതി. ഇന്ത്യൻ വംശജയായ അധ്യാപിക ചന്ദ്രപ്രഭ സിങ് (44) ആണ് യുഎസിലെ നോർത്ത് കരോലീനയിൽ അറസ്റ്റിലായത്. ഭർത്താവ് അരവിന്ദ് സിങ് ചികിത്സയിലാണ്. വീട് വൃത്തിയാക്കാത്തതിനാണ് ഭാര്യ തന്നെ കുത്തിയതെന്ന് അരവിന്ദ് പൊലീസിന് മൊഴി നൽകി. എന്നാൽ, തർക്കത്തിനിടെ കത്തിയുമായി തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ഭർത്താവിന്റെ ശരീരത്തിൽ കൊണ്ടെന്നാണ് ഭാര്യയുടെ മൊഴി.

ഭാര്യ തന്നെ മനപ്പൂർവം കുത്തി പരിക്കേൽപ്പിച്ചെന്നാണ് അരവിന്ദ് പൊലീസിന് മൊഴി നൽകിയത്. അറസ്റ്റിലായ ചന്ദ്രപ്രഭക്ക് മജിസ്‌ട്രേറ്റ് ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും പിന്നീട് അനുവദിച്ചു. ഭർത്താവുമായി ആശയവിനിമയം നടത്തരുതെന്ന് കോടതി നിർദേശിച്ചു. നോർത്ത് കരോലീനയിലെ സ്‌കൂളിൽ ടീച്ചിങ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് ചന്ദ്രപ്രഭ. ഇവരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുമ്പോൾ താൻ സഹായിക്കണോ എന്ന് ഭർത്താവ് ചോദിച്ചു. എന്നാൽ വീട് വൃത്തിയാക്കത്തതിൽ ക്ഷുഭിതയായിരുന്ന താൻ കത്തിയുമായി പെട്ടെന്ന് തിരിഞ്ഞപ്പോൾ അരവിന്ദ് സിങ്ങിന്റെ കഴുത്തിൽ തട്ടി മുറിയുകയായിരുന്നു എന്നാണ് ചന്ദ്രപ്രഭ പൊലീസിനോട് പറഞ്ഞത്.

TAGS :

Next Story