Quantcast

അലി ലാരിജാനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ച് ഇറാൻ; മുഹമ്മദ് ബാക്കിർ ദുൽഖദിറിനെ സുരക്ഷാ മേധാവിയായി നിയമിച്ചു

തെഹ്‌റാനില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്

MediaOne Logo
അലി ലാരിജാനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ച് ഇറാൻ; മുഹമ്മദ് ബാക്കിർ ദുൽഖദിറിനെ സുരക്ഷാ മേധാവിയായി നിയമിച്ചു
X

തെഹ്‌റാന്‍: ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ മേധാവി അലി ലാരിജാനിയുടെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍. ഇറാന്‍ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി മുഹമ്മദ് ബാക്കിര്‍ ദുല്‍ഖദിറിനെ നിയമിച്ചു. പുതിയ സുരക്ഷാ മേധാവിയെ നിയമിച്ചതായി ഇറാനിയന്‍ സര്‍ക്കാരിനെ ഉദ്ദരിച്ച് സ്റ്റേറ്റ് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെഹ്‌റാനില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം മകനും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ പരമോന്നത നേതാവ് അലി ഖാംനഈ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇറാന് കനത്ത തിരിച്ചടിയായിരുന്നു ലാരിജാനിയുടെ മരണം.

അതേസമയം, ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലടക്കം ഇറാന്‍ ശക്തമായ മിസൈല്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ നഗരത്തിലെ ജനവാസ മേഖലകളിലും വാണിജ്യ കേന്ദ്രങ്ങളിലും മിസൈലുകള്‍ പതിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഹൈഫയുടെ പ്രദേശങ്ങളിലും നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. മിസൈല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരിക്കുന്നത്. നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

TAGS :

Next Story