Quantcast

യുഎസ്- ഇസ്രായേൽ ആക്രമണം: ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നെന്ന് റെഡ് ക്രസന്റ്‌

ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം നീളുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-03-02 09:11:44.0

Published:

2 March 2026 2:38 PM IST

യുഎസ്- ഇസ്രായേൽ ആക്രമണം: ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നെന്ന് റെഡ് ക്രസന്റ്‌
X

തെഹ്റാന്‍: രാജ്യത്തുടനീളം യുഎസ്-ഇസ്രായേൽ നടത്തിയ സംയുക്ത ആക്രമണങ്ങളിൽ 555 പേരെങ്കിലും കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി. കുട്ടികളാണ് കൊല്ലപ്പെട്ടവരില്‍ കൂടുതല്‍.

തെക്കൻ ഇറാനിലെ ഗേൾസ് സ്കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ മാത്രം 165 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ ഗേൾസ് സ്കൂളിന് നേരെയായിരുന്നു ആക്രമണം.

ഇറാനിലെ 131 നഗരങ്ങളെ ആക്രമണം ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നു. നിലവിൽ സേവനങ്ങളും സഹായങ്ങളും മാനസിക പിന്തുണയും നൽകുന്നതിനായി സന്നദ്ധപ്രവർത്തകരുടെ ഒരു ശൃംഖല തന്നെ സജ്ജമായിരിക്കുന്നുവെന്നും റെഡ് ക്രസന്റ് സൊസൈറ്റി വ്യക്തമാക്കുന്നു.

അതേസമയം ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം നീളുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കൻ സൈനികരുടെ മരണത്തിന് 'പ്രതികാരം' ചെയ്യുമെന്നും ഇറാൻ ഭരണകൂടത്തിന് ഏറ്റവും വലിയ പ്രഹരം നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം ആണവ ചർച്ചകൾ പുനരാരംഭിക്കാൻ നീക്കങ്ങൾ നടത്തിയെന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദങ്ങൾ തള്ളി ഇറാന്‍ രംഗത്ത് എത്തി.

അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. ആയത്തുല്ല അലി ഖാംനഈയുടെ വധത്തിന് പിന്നാലെ ഒമാനി മധ്യസ്ഥർ മുഖേന ലാരിജാനി ചര്‍ച്ചക്കായി സമ്മർദം ചെലുത്തിയെന്ന് 'വാൾസ്ട്രീറ്റ് ജേണൽ' അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

TAGS :

Next Story