Quantcast

മധ്യസ്ഥനീക്കം തുടരുന്നു; പുതിയ യുദ്ധത്തിന് സജ്ജം, അമേരിക്കയുടെ മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് ഇറാന്‍

അമേരിക്ക വീണ്ടും ആക്രമിച്ചാല്‍ മേഖലക്ക് പുറത്തേക്കും തിരിച്ചടി ഉണ്ടാകുമെന്നുമാണ് ഇറാന്റെ താക്കീത്

MediaOne Logo

Web Desk

  • Updated:

    2026-11-02 03:49:46

Published:

2 Nov 2026 7:09 AM IST

മധ്യസ്ഥനീക്കം തുടരുന്നു; പുതിയ യുദ്ധത്തിന് സജ്ജം, അമേരിക്കയുടെ മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് ഇറാന്‍
X

തെഹ്‌റാന്‍: ഹോര്‍മുസ് തുറക്കാന്‍ മധ്യസ്ഥനീക്കം തുടരുന്നു. നിബന്ധനകളില്‍ അമേരിക്കയുടെ മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് ഇറാന്‍ അറിയിച്ചു. പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. പുതിയ യുദ്ധത്തിന് പൂര്‍ണ സജ്ജമാണ്. ആക്രമണമുണ്ടായാല്‍ പുതിയ ആയുധങ്ങള്‍ പ്രയോഗിക്കും. അമേരിക്ക വീണ്ടും ആക്രമിച്ചാല്‍ മേഖലക്ക് പുറത്തേക്കും തിരിച്ചടി ഉണ്ടാകുമെന്നുമാണ് ഇറാന്റെ താക്കീത്.

എന്നാല്‍ മേഖലയിലെ സൈനികമായ സംഘര്‍ഷ സാധ്യത മാറ്റമില്ലാതെ തുടരുകയാണ്. ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഇറാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇറാന് മേല്‍ ആക്രമണം നടത്താനുള്ള തയാറെടുപ്പുകള്‍ സംബന്ധിച്ച്, ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി ട്രംപ് ഫോണില്‍ സംസാരിച്ചതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇറാനെതിരായ യുദ്ധം പുനരാരംഭിക്കുമോയെന്ന ചോദ്യത്തില്‍ നിന്ന് ട്രംപ് ഒഴിഞ്ഞുമാറിയിരുന്നു. ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കില്ല. അവര്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കുമോ എന്ന് നോക്കാം. കാരണം, അവര്‍ ആദ്യം ഒരു കരാര്‍ ഉണ്ടാക്കും. പിന്നീട് അവര്‍ തന്നെ അതില്‍ നിന്ന് പിന്മാറും. നിലവിലെ ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇറാനെതിരായ സൈനിക നടപടിയില്‍ ട്രംപ് തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും നയതന്ത്രപരമായി പ്രശ്നം പരിഹരിക്കാനാണ് താത്പര്യപ്പെടുന്നതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കിയിരുന്നു. അതേസമയം, നാളെയാണ് അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ്. ഇറാനെതിരായ സാമ്പത്തിക ഉപരോധവും ഇസ്രായേലും നെതന്യാഹുവുമായുള്ള കൂട്ടുകെട്ടും തുടരുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ഈ തെരഞ്ഞെടുപ്പിന് നിര്‍ണായകമാണ്.

TAGS :

Next Story