'ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും': മുന്നറിയിപ്പുമായി ഇറാൻ
യുഎസ് താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കും ആയുധ ശേഖരങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചതായും ഇറാന്

തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാന്‍. ഇറാനിലെ ഖത്തമുല്‍ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് കേണൽ ഇബ്രാഹിം സുൾഫഖാരിയാണ് ഇറാന്റെ ഔദ്യോഗിക റേഡിയോ ആൻഡ് ടെലിവിഷൻ സംപ്രേക്ഷണ ശൃംഖലയായ ഐആര്‍ഐബിയിലൂടെ ഈ വിവരം അറിയിച്ചത്.
ഇറാൻ നടത്തിയ തിരിച്ചടിയിൽ യുഎസ് താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കും ആയുധ ശേഖരങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചതായി സുൾഫഖാരി അവകാശപ്പെട്ടു. ആക്രമണത്തിൽ നിരവധി യുഎസ് കമാൻഡർമാരും സൈനികരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക തങ്ങളുടെ കുറ്റകൃത്യങ്ങളിൽ ഖേദിക്കുന്നതുവരെ ആക്രമണങ്ങൾ തുടരുമെന്ന് സുള്‍ഫുഖാരി വ്യക്തമാക്കി. യുഎസിന്റെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് കൂടുതൽ ശക്തവും വിനാശകരവുമായ മറുപടി നൽകുമെന്നും, യുഎസ് സൈന്യവുമായി സഹകരിക്കുന്ന ഏതൊരു രാജ്യവും അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാന് നേരെ ഇന്നലെ രാത്രി പല തവണ യുഎസ് ആക്രമണം നടത്തിയിരുന്നു. ജനവാസ മേഖലകളും വിമാനത്താവളത്തളവും ഉൾപ്പെടെ നൂറിലേറെ കേന്ദ്രങ്ങൾക്ക് നേർക്കാണ് ആക്രമണമുണ്ടായത്. ഇതിന് തിരിച്ചടിയെന്നോണം ജോർദാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇറാൻ ആക്രമണത്തെ പ്രതിരോധിച്ചതായി കുവൈത്തും ബഹ്റൈനും അറിയിച്ചു. അതേസമയം ഏറ്റവും കടുത്ത ആക്രമണം വരാനിരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ആഗോള എണ്ണവില ബാരലിന് 94 ഡോളറായി
Adjust Story Font
16

