ഇസ്രായേൽ- യുഎസ് ആക്രമണത്തിൽ ഒമ്പത് ആശുപത്രികൾ തകർന്നതായി ഇറാൻ
രണ്ട് ഇറാൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഖത്തർ അവകാശപ്പെട്ടു

- Published:
2 March 2026 10:12 PM IST

തെഹ്‌റാൻ: ഇസ്രായേലും യുഎസും നടത്തിയ ആക്രമണത്തിൽ ഒമ്പത് ആശുപത്രികളിൽ തകർന്നതായി ഇറാൻ. തലസ്ഥാനമായ തെഹ്‌റാനിലെ അഞ്ച് ആശുപത്രികളും മറ്റു നഗരങ്ങളിലെ നാല് ആശുപത്രികളും ആക്രമിക്കപ്പെട്ടതായി പാർലമെന്റ് ഹെൽത്ത് കമ്മീഷൻ അംഗമായ ഫാത്തിമ മുഹമ്മദ് ബീഗി പറഞ്ഞു. തെഹ്‌റാനിലെ ഗാന്ധി ആശുപത്രി പൂർണമായി ഒഴിപ്പിച്ചെന്നും രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റിയെന്നും അവർ പറഞ്ഞു.
ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖാംനഈയുടെ ഭാര്യ മൻസൂറെ ഖോജസ്‌തേയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഖാംനഈ കൊല്ലപ്പെട്ട ആക്രമത്തിൽ ഇവർക്ക് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് അവർ മരിച്ചത്.
രണ്ട് ഇറാൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഖത്തർ അവകാശപ്പെട്ടു. ഇറാന്റെ ഏഴ് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഡ്രോണുകളും നാവിക- വ്യോമ സേനകൾ തകർത്തെന്നും ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാൻ ആക്രമണത്തിൽ 10 പേർക്ക് കൂടി പരിക്കേറ്റു. ഇതോടെ ഇറാൻ ആക്രമണത്തിൽ യുഎഇയിൽ പരിക്കേറ്റവരുടെ എണ്ണം 68 ആയി. അതിനിടെ അബൂദബി എയർപോർട്ട് ഭാഗികമായി പ്രവർത്തനം തുടങ്ങി. അറിയിപ്പ് ലഭിച്ച യാത്രക്കാർ മാത്രമേ വിമാനത്താവളത്തിൽ എത്താവൂ. ഇത്തിഹാദ് വിമാനങ്ങളുടെ സാധാരണ സർവീസ് മാർച്ച് നാല് ഉച്ചക്ക് രണ്ട് വരെ റദ്ദാക്കി.
Adjust Story Font
16
