Quantcast

തെഹ്റാനിൽ ഇസ്രായേൽ ആക്രമണം; ഇറാന്റെ സൈനിക,ആണവ കേന്ദ്രങ്ങൾ ആക്രമിച്ചു

ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2025-06-13 02:34:49.0

Published:

13 Jun 2025 7:37 AM IST

തെഹ്റാനിൽ ഇസ്രായേൽ ആക്രമണം; ഇറാന്റെ സൈനിക,ആണവ കേന്ദ്രങ്ങൾ ആക്രമിച്ചു
X

തെഹ്‌റാൻ:ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. യു.എസ് - ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ആക്രമണം.

ഇറാന്റെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേലിപ്പോൾ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. തെഹിറാനിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഫോടനങ്ങൾ കേട്ടതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. നേരത്തെതന്നെ ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്കത്ത് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് വിവിധ റിപോർട്ടുകൾ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് യുഎസ് അറിയിച്ചു.

ഇത് ഒറ്റ ആക്രമണത്തിൽ അവസാനിപ്പിക്കാനുള്ളതല്ല എന്ന സൂചനയാണ് ബിന്യമിൻ നെതന്യാഹു നൽകുന്നത്. ഇത്തരം ആക്രമണങ്ങൾ ഇനിയും തുടരുമെന്ന രീതിയിലുള്ള ഭീഷണിയും നെതന്യാഹു മുഴക്കുന്നുണ്ട്. തെഹ്റാനിലേക്കുള്ള വിമാനങ്ങളെല്ലാം നിർത്തിവെച്ചതായി റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതേതുടർന്ന്, തെഹ്റാനിലെ പ്രധാനപ്പെട്ട എയർപോർട്ട് അടച്ചിട്ടിരിക്കുകയാണ്.

ഒമാനില്‍ ആറാം റൗണ്ട് ചര്‍ച്ച നടക്കാനിരിക്കുന്നതിനിടെയാണ് ഇസ്രയേലിന്‍റെ ആക്രമണം. എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നുമുള്ള നിലപാടില്‍ ഇറാന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. രാജ്യത്തിന്‍റെ വികസനത്തിനാവശ്യമായ യുറേനിയം സമ്പുഷ്ടികരണമാണ് ഇറാന്‍ നടത്തുന്നതെന്നും ഇറാന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശശക്തികളുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

TAGS :

Next Story