Quantcast

റമദാനിൽ മസ്​ജിദുൽ അഖ്​സയിലേക്കുള്ള പ്രവേശനം തടഞ്ഞ് ഇസ്രായേൽ; കരാർ നിലനിർത്താൻ എല്ലാ ശ്രമവും തുടരുമെന്ന്​ അമേരിക്ക

അമേരിക്കൻ പ്രതിനിധി ഇസ്രായേൽ നേതാക്കളുമായി ​ചർച്ച നടത്തും

MediaOne Logo

Web Desk

  • Published:

    26 Feb 2025 7:00 AM IST

റമദാനിൽ മസ്​ജിദുൽ അഖ്​സയിലേക്കുള്ള പ്രവേശനം തടഞ്ഞ് ഇസ്രായേൽ; കരാർ നിലനിർത്താൻ എല്ലാ ശ്രമവും തുടരുമെന്ന്​ അമേരിക്ക
X

ഗസ്സ: വെടിനിർത്തൽ കരാറിൻറെ ഒന്നാംഘട്ടം ശനിയാഴ്ച അവസാനിക്കാനിരിക്കെ, തുടർ ചർച്ച സംബന്ധിച്ച്​​ ഇനിയും തീരുമാനമായില്ല. കരാർ നിലനിർത്താൻ എല്ലാ ശ്രമവും തുടരുമെന്ന്​ അമേരിക്ക അറിയിച്ചു. വെസ്റ്റ്​ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പ്​ തകർത്ത്​ ഇസ്രായേൽ. റമദാനിൽ ജറൂസലമിലെ മസ്​ജിദുൽ അഖ്​സയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താ​ൻ ഇസ്രയേൽ നീക്കം.

കഴിഞ്ഞ ശനിയാഴ്ച കൈമാറിയ 6 ബന്ദികൾക്കു പകരം 620 ഫലസ്തീൻ തടവുകാരെ വിട്ടയക്കാൻ ഇസ്രായേൽ വിസമ്മതിച്ചതിനെ തുടർന്ന്​ രൂപപ്പെട്ട പ്രതിസന്​ധി പരിഹരിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ നടത്തിയ ശ്രമം വിജയിച്ചില്ല. മുഴുവൻ ബന്ദികളെയും കൈമാറുക, ബന്ദികൈമാറ്റ വേളയിലെ ചടങ്ങ്​ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളാണ്​ ഇസ്രായേൽ പ്രധാനമ​ന്ത്രി മുന്നോട്ടുവെച്ചത്​. അതേസമയം, ഗസ്സയിൽ വെടിനിർത്തൽ കരാർ തുടരണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി വൈറ്റ്​ഹൗസ്​ വെളിപ്പെടുത്തി. അമേരിക്കയുടെ പശ്​ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫ്​ ഇന്ന്​ തെൽ അവീവിലെത്തും. ഇസ്രായേൽ നേതാക്കളുമായി സ്റ്റിവ്​ വിറ്റ്​കോഫ്​ നടത്തുന്ന ചർച്ചയെ ആശ്രയിച്ചിരിക്കും ഗസ്സയിലെ വെടിനിർത്തൽ കരാറി​ൻറെ ഭാവി.

അധിനിവേശ വെ​സ്റ്റ് ബാ​ങ്കി​ലെ ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പ് ത​ക​ർ​ത്ത് ഇ​സ്രാ​യേ​ൽ. 40,000ത്തോ​ളം പേ​ർ ഇ​തി​ന​കം ജെ​നി​ൻ, തു​ൽ​ക​റേം അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ​നി​ന്ന് പ​ലാ​യ​നം ചെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ബു​ൾ​ഡോ​സ​റു​ക​ൾ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ക്യാ​മ്പി​ലെ വീ​ടു​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സൈ​ന്യം ത​ക​ർ​ക്കു​ന്ന​ത്. നബുലസ്​ പട്ടണത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും 31 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു.

റമദാനിൽ മസ്​ജിദുൽ അഖ്​സയിലേക്ക്​ പ്രവേശനം തടയാനുള്ള ഇസ്രായേൽ സൈനിക നീക്കം ചെറുക്കുമെന്ന്​ ഹമാസ്​ മുന്നറിയിപ്പ്​ നൽകി. ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാഗമായി വിട്ടയച്ച തടവുകാർക്കും അൽ അഖ്സ പള്ളിയിൽ പ്രവേശനം അനുവദിക്കില്ലെന്നാണ്​​ ഇസ്രായേൽ മുന്നറിയിപ്പ്​.

TAGS :

Next Story