Quantcast

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ ആക്രമണം; 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, പ്രതിഷേധം ശക്തം

21നും 68നും ഇടയിൽ പ്രായമുള്ള 11 ഫലസ്തീനികളെയാണ് ജൂതസൈന്യം ബുധനാഴ്ച്ച നെബുലസിൽ വെടിവെച്ചു കൊന്നത്​.

MediaOne Logo

Web Desk

  • Published:

    23 Feb 2023 6:35 PM GMT

Israel bombs Gaza after rocket fire, deadly Nablus raid
X

വെസ്​റ്റ്​ ബാങ്ക്​ പട്ടണമായ നബുലസിൽ ഇസ്രായേൽ സൈന്യം നടത്തിയ അതിക്രമത്തിൽ 11 ഫലസ്​തീൻകാർ​ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തം. കൂട്ടക്കുരുതിയിൽ യു.എൻ രക്ഷാസമിതി അടിയന്തര യോഗം ചേരണമെന്ന് ഫലസ്തീൻ അതോരിറ്റി ആവശ്യപ്പെട്ടു. ഇസ്രയേലിനെ അമർച്ച ചെയ്യാൻ ലോകരാജ്യങ്ങൾ തയാറാകണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.

21നും 68നും ഇടയിൽ പ്രായമുള്ള 11 ഫലസ്തീനികളെയാണ് ജൂതസൈന്യം ബുധനാഴ്ച്ച നെബുലസിൽ വെടിവെച്ചു കൊന്നത്​. നൂറിലേറെ ​ഫലസ്​തീനികൾക്ക്​ അക്രമത്തിൽപരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്​. ഫലസ്തീൻ ജനതയുടെ ജീവിക്കാനുള്ള അവകാശത്തെ നിരന്തരം ചോദ്യം ചെയ്യുന്ന ഇസ്രായേലുമായി യാതൊരു ഒത്തുതീർപ്പിനും ഒരുക്കമല്ലെന്ന് ഫലസ്തീൻ സംഘടനകൾ വ്യക്തമാക്കി.

ഗസ്സയിൽ നിന്ന് ഡ്രോൺ ആക്രമണം നടന്നു എന്നാരോപിച്ചു ഇസ്രായേൽ സൈന്യം ഇന്നലെ രാത്രി വ്യോമാക്രമണം നടത്തി. ഗസ്സക്ക് നേരെ ഇനിയും ആക്രമണം ഉണ്ടാകുമെന്നാണ് ഇസ്രായേൽ നൽകുന്ന മുന്നറിയിപ്പ്. അതിനിടെ നെബുലസ് കുരുതിയെ യു.എ.ഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ അപലപിച്ചു.

ഫലസ്​തീൻ പോരാളികളെ കണ്ടെത്താൻ എന്ന പേരിൽ നെബുലസ്​ പട്ടണത്തിൽ ഇരച്ചുകയറിയ സൈന്യം വിവേചനരഹിതമായി വെടിയുതിർത്ത നടപടി ഒരു നിലക്കും അംഗീകരിക്കാനാകില്ലെന്ന് അറബ് ലീഗ് കുറ്റപ്പെടുത്തി.

TAGS :

Next Story