Quantcast

ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ ആലോചിക്കുന്നുവെന്ന്​ യുഎസ്​ ഇന്‍റലിജൻസ്​ റിപ്പോർട്ട്​

ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനെതിരെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    14 Feb 2025 4:14 PM IST

iran israel flag
X

വാഷിങ്​ടൺ: ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ ആലോചിക്കുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ്​ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്​.

ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള സാധ്യത ഇസ്രായേൽ പരിഗണിക്കുന്നതായി അമേരിക്കൻ ഇന്‍റലിജൻസ് വെളിപ്പെടുത്തുന്നു. മിഡിൽ ഈസ്റ്റിലുടനീളം ഇറാന്‍റെ സൈനിക സംവിധാനത്തിന്‍റെ ‘ദുർബലമായ’ അവസ്ഥ മേഖലയിൽ കൂടുതൽ സൈനിക പ്രവർത്തനങ്ങളുടെ സാധ്യതകൾ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നും റി​പ്പോർട്ടിൽ പറയുന്നു.

മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍റെ ഭരണത്തിന്‍റെ അവസാന നാളുകളിൽ നടത്തിയ ഇന്‍റലിജൻസ് വിലയിരുത്തലിൽ, ഇത്തരമൊരു ആക്രമണം നടത്താൻ ഇസ്രായേൽ യുഎസ് പിന്തുണ തേടുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ആ സമയത്ത് ബൈഡൻ സൈനിക നടപടിയെ പിന്തുണച്ചിരുന്നതിനേക്കാൾ കൂടുതൽ നിലവിലെ പ്രസിഡന്‍റ്​ ഡോണാൾഡ് ട്രംപ് പിന്തുണയ്ക്കുമെന്ന് ഇസ്രായേലികൾ വിശ്വസിക്കുന്നതായും റിപ്പോർട്ടിലുണ്ട്​.

ട്രംപ്​ ഭരണകൂടത്തിന്‍റെ ആദ്യ നാളുകളിൽ ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഇസ്രായേൽ പരിഗണിക്കുന്നതായി ഇന്‍റലിജൻസ് റിപ്പോർട്ട്​ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ പറയുന്നു. ‘ബോംബുകൾ പൊട്ടിക്കുകയോ അല്ലെങ്കിൽ ഒരു കടലാസ് കഷണം എഴുതി വക്കുകയോ’ ചെയ്യുന്നത് ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയാൻ സഹായിക്കുമെന്ന് ട്രംപ് തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ് ആക്രമണം നടത്താനുള്ള ഇസ്രായേലിന്‍റെ പദ്ധതി സംബന്ധിച്ച വെളിപ്പെടുത്തൽ വരുന്നത്.

ഇത്തരം ഭീഷണികളെ സ്വയം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി സൈനിക ശേഷി കൂടുതൽ വികസിപ്പിക്കാൻ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനാഇ കഴിഞ്ഞദിവസം രാജ്യത്തോട്​ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story