Quantcast

'യുദ്ധം ചെയ്യാന്‍ ആളില്ല'; 54,000 തീവ്ര ഓർത്തഡോക്സ് വിദ്യാർഥികൾ സൈന്യത്തില്‍ ചേരണം, ഉത്തരവുമായി ഇസ്രായേല്‍

തീവ്ര ഓർത്തഡോക്സ് ജൂത സെമിനാരി വിദ്യാർത്ഥികൾക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിനെതിരെ ആ വിഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദം ഉയരുന്നതിനിടെയാണ് നീക്കം.

MediaOne Logo

Web Desk

  • Updated:

    2025-07-07 06:04:18.0

Published:

7 July 2025 11:32 AM IST

യുദ്ധം ചെയ്യാന്‍ ആളില്ല; 54,000 തീവ്ര ഓർത്തഡോക്സ് വിദ്യാർഥികൾ സൈന്യത്തില്‍ ചേരണം, ഉത്തരവുമായി ഇസ്രായേല്‍
X

തെല്‍ അവിവ്: കടുത്ത എതിര്‍പ്പുകള്‍ വകവെക്കാതെ ഇസ്രായേലിലെ തീവ്ര ഓർത്തഡോക്സ് വിദ്യാർത്ഥികളോട് സൈന്യത്തിന്റെ ഭാഗമാകാന്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് 54,000 വിദ്യാര്‍ഥികള്‍ക്കാണ് നോട്ടീസ് നല്‍കാനൊരുങ്ങുന്നത്. സുപ്രിംകോടതി വിധി ചൂണ്ടിക്കാണിച്ചാണ് സൈന്യത്തിന്റെ നടപടി.

തീവ്ര ഓർത്തഡോക്സ് ജൂത സെമിനാരി വിദ്യാർത്ഥികൾക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിനെതിരെ ആ വിഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദം ഉയരുന്നതിനിടെയാണ് നീക്കം. ഇതിനെതിരെ നെതന്യാഹു സര്‍ക്കാറില്‍ ഭാഗമായ രണ്ട് തീവ്ര ഓർത്തഡോക്സ് പാർട്ടികൾ നിയമനിര്‍മാണ ശ്രമങ്ങള്‍ നടത്താനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സൈന്യത്തിന്റെ നീക്കം.

തീവ്ര- ഓർത്തഡോക്സ് വിദ്യാർത്ഥികൾക്ക് പതിറ്റാണ്ടുകളായി ലഭിച്ചുകൊണ്ടിരുന്ന ഇളവാണ് സുപ്രിംകോടതി കഴിഞ്ഞ വര്‍ഷം എടുത്തുകളഞ്ഞത്. ജനസംഖ്യയിലെ ചെറിയ വിഭാഗം എന്ന് കണക്കാക്കിയായിരുന്നു ഇളവ് നല്‍കിയിരുന്നത്. മിക്ക ഇസ്രായേലി ജൂതന്മാർക്കും 18 വയസ്സ് മുതൽ രണ്ടര വര്‍ഷത്തിലേറെ സൈനിക സേവനം നിർബന്ധമാണ്. തുടർന്നുള്ള വർഷങ്ങളിൽ അധിക ഡ്യൂട്ടിയുമുണ്ട്.

ഗസ്സ, ലെബനന്‍, ഇറാന്‍ എന്നിവര്‍ക്കെതിരെ ഒരേസമയം നടത്തിയ ആക്രമണങ്ങളിൽ ഇസ്രായേല്‍ സേനയിലെ അംഗബലം ചര്‍ച്ചയായിരുന്നു. സൈന്യത്തിലെ ആള്‍ക്ഷാമം മറ്റുള്ളവരുടെ മേല്‍ സമ്മര്‍ദമേറ്റുകയും ചെയ്തിരുന്നു. ഇതോടെയാണ് കൂടുതല്‍ പേരെ എത്തിക്കാന്‍ സൈന്യം തയ്യാറെടുക്കുന്നത്. അതേസമയം സ്ത്രീകൾ ഉൾപ്പെടെയുള്ള മതേതര ഇസ്രായേലികൾക്കൊപ്പം സെമിനാരി വിദ്യാർത്ഥികളെ സൈനിക യൂണിറ്റുകളിൽ പ്രവേശിപ്പിക്കുന്നത് അവരുടെ മതപരമായ സ്വത്വത്തെ അപകടത്തിലാക്കുമെന്ന് നെതന്യാഹുവിന്റെ സഖ്യത്തിലെ അൾട്രാ-ഓർത്തഡോക്സ് നേതാക്കൾ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ തീവ്ര ഓർത്തഡോക്സ് ജീവിതരീതിയെ ബഹുമാനിക്കുന്ന സാഹചര്യങ്ങൾ ഉറപ്പാക്കുമെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.

TAGS :

Next Story