Quantcast

ഗസ്സയിൽ കുഞ്ഞുങ്ങൾ അടക്കം 14 പേരെ കൊന്നൊടുക്കി ഇസ്രായേൽ; വെടിനിർത്തൽ കരാർ അപകടത്തിലെന്ന്​ ഹമാസ്

വെടിനിർത്തൽ കരാർ നിലവിൽ വന്ന്​ മൂന്ന്​ മാസം തികയുമ്പോൾ, ഗസ്സയിൽ ക്രൂരത തുടരുകയാണ്​ ഇസ്രായേൽ സൈന്യം

MediaOne Logo

Web Desk

  • Published:

    10 Jan 2026 7:25 AM IST

ഗസ്സയിൽ കുഞ്ഞുങ്ങൾ അടക്കം 14 പേരെ കൊന്നൊടുക്കി ഇസ്രായേൽ; വെടിനിർത്തൽ കരാർ അപകടത്തിലെന്ന്​ ഹമാസ്
X

Photo| REUTERS

തെൽ അവിവ്: വെടിനിർത്തൽ കരാർ ലംഘിച്ച്​ ഗസ്സയിൽ കുഞുങ്ങൾ ഉൾപ്പടെ 14പേരെ കൊലപ്പെടുത്തി ഇസ്രായേൽ. ജൂത സൈന്യത്തിന്‍റെ ക്രൂരനടപടിക്കെതിരെ ശക്​തമായ പ്രതിഷേധം. സമാധാന പദ്ധതി അട്ടിമറിക്കാൻ ഇസ്രയേൽ തീരുമാനിച്ചിരിക്കെ, വെടിനിർത്തൽ കരാർ അപകടത്തിലെന്ന്​ ഹമാസ്​ ചൂണ്ടിക്കാട്ടി.

വെടിനിർത്തൽ കരാർ നിലവിൽ വന്ന്​ മൂന്ന്​ മാസം തികയുമ്പോൾ, ഗസ്സയിൽ ക്രൂരത തുടരുകയാണ്​ ഇസ്രായേൽ സൈന്യം. കഴിഞ്ഞ ദിവസം തീരദേശ മേഖലയിൽ നടന്ന ആക്രമണത്തിൽ അഞ്ച് കുട്ടികളുൾ​പ്പടെ 14 ​പേരെയാണ്​ ഇസ്രായേൽ കൊലപ്പെടുത്തിയത്​. അഭയാർഥി ടെന്‍റുകൾ ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേൽ ബോംബാക്രമണം. അൽ മവാസി, സെയ്ത്തൂൻ, ബുറൈജ്, നുസൈറത്ത് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.

ആക്രമണം ഒരുനിലക്കും അംഗീകരിക്കാൻ കഴിയില്ലെന്ന്​ വിവിധ യൂറോപ്യൻ രാജ്യങ്ങൾ പ്രതികരിച്ചു. ഗസ്സയിൽ നടന്നു കൊണ്ടിരിക്കുന്നത് യുദ്ധക്കുറ്റമാണെന്ന്​ പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ പറഞ്ഞു. നിരന്തര വെടിനിർത്തൽ ലംഘനം ഇസ്രായേൽ തുടരുന്ന സാഹചര്യത്തിൽ തുടർനീക്കങ്ങൾക്ക്​ എന്തു പ്രസക്​തിയാണുള്ളതെന്ന്​ മധ്യസ്ഥ രാജ്യങ്ങൾ വ്യക്​തമാക്കണമെന്ന്​ ഹമാസ്​ ആവശ്യപ്പെട്ടു.

ഒക്ടോബർ പത്തിന് യുഎസിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച വെടിനിർത്തൽ കരാർ ഇരുവിഭാഗവും അംഗീകരിച്ചിരുന്നെങ്കിലും തുടക്കം മുത​ലേ ഇസ്രായേൽ കരാർ വ്യവസ്ഥകൾ ലംഘിക്കുകയായിരുന്നു. വെടിനിർത്തൽ കരാറിന് ശേഷം ഗസ്സയിൽ ഏകദേശം 425 പേർ കൊല്ലപ്പെടുകയും 1206 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ​ആക്രമണത്തിന് പുറമേ ഗസ്സയിലേക്കുള്ള മാനുഷിക സഹായവും ഇസ്രായേൽ തടയുകയാണ്. അവസാന ബന്ദിയുടെ മൃതദേഹം ലഭിക്കാതെ രണ്ടാംഘട്ട വെടിനിർത്തൽ നടപടികൾക്ക്​ തയാറല്ലെന്ന്​ സൈന്യം തീരുമാനിച്ചതായി ഇ സ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

TAGS :

Next Story