Quantcast

ഗസ്സയില്‍ രണ്ട് ആശുപത്രികള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു, പരിക്കേറ്റവരെയും വെറുതെ വിടാതെ സൈന്യം

ഗസ്സയിൽ ഇന്നലെ മാത്രം ഇരുനൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്​

MediaOne Logo

Web Desk

  • Published:

    18 Dec 2023 1:19 AM GMT

Gaza ceasefire,Gaza,Gaza Ceasefire, Hostage Release To Start Friday,Israel-Hamas War,israel palestine,israel palestine conflict,israel palestine war,israel vs palestine,israel,israel palestine tensions,israel palestine news,palestine and israel,israel news,ഗസ,ഗസ്സ യുദ്ധം,ഇസ്രായേല്‍
X

ഗസ്സ സിറ്റി: മൂന്ന്​ ബന്ദികളെ വെടിവെച്ചു കൊന്നതായ സൈനിക വെളിപ്പെടുത്തലിനെ തുടർന്ന്​ രാജ്യത്ത്​ രൂപപ്പെട്ട പ്രതിഷേധത്തിനിടെ, ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച്​ ഇസ്രായേൽ. വ്യോമ, നാവിക, കരയാക്രമണം വ്യാപിപ്പിച്ചതോടെ ഇരുനൂറിലേറെ പേരാണ്​ ഗസ്സയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത്​. രണ്ട്​ ആശുപത്രികൾക്കു നേരെ നടന്ന ആക്രമണത്തിൽ നിരവധി പേരാണ്​ കൊല്ലപ്പെട്ടത്​.വടക്കൻ ഗസ്സയിലെ നാസർ ആശുപത്രി, കമാൽ അദ്​വാൻ ആശുപത്രി എന്നിവക്കു നേരെ നടന്ന ആക്രമണത്തിൽ നിരവധി ഫലസ്​തീനികൾ കൊല്ലപ്പെട്ടു.

നാസർ ആശുപത്രി ഡയറക്​ടറെയും നിരവധി രോഗികളെയും സൈന്യം പിടിച്ചു കൊണ്ടുപോയി. പരിക്കേറ്റ് ചികിത്സയിലുള്ളവരും സേനയുടെ കൊടും ക്രൂരതക്കിരയായി. ഗസ്സയിൽ ആകെയുള്ള 36 ആശുപത്രികളിൽ 11 എണ്ണം മാത്രമാണ് ഇപ്പോൾ ഭാഗികമായി പ്രവർത്തിക്കുന്നത്.

നുസൈറത്ത്​ ക്യാമ്പിന്​ നേരെ നടന്ന ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ജബലിയ, ഖാൻ യൂനുസ്, ദാറുൽ ബലാ, ശുജയ്യ എന്നിവിടങ്ങളിൽ കനത്ത ആക്രമണം തുടരുകയാണ്. അൽ ഖറാറ, ബനി സുഹൈല എന്നിവിടങ്ങളിൽ ഇസ്രായേൽ സൈനികരും ഹമാസ് പോരാളികളും തമ്മിൽ രൂക്ഷമായ തെരുവുയുദ്ധം തുടർന്നു. മൂന്ന്​ സൈനികർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക്​ പരിക്കേറ്റതായും സൈന്യം സ്​ഥിരീകരിച്ചു.

ബന്ദികളുടെ കൊലയെ തുടർന്ന്​ ഇസ്രായേലിൽ രൂപപ്പെട്ട പ്രതിഷേധത്തിൽ മാറ്റമില്ല. ബന്ദികളെ തിരിച്ചെത്തിക്കും വരെ പ്രക്ഷോഭം തുടരുമെന്ന്​ ബന്ധുക്കള്‍ താക്കീത്​. ആക്രമണം തുടരുന്നതിനൊപ്പം ബന്ദി കൈമാറ്റ ചർച്ചയും പുനരാരംഭിക്കാമെന്ന്​​ ബന്ധുക്കൾക്ക്​ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉറപ്പ്​ നല്‍കി. ഖത്തർ ഉൾപ്പെടെ മധ്യസ്​ഥ രാജ്യങ്ങൾ മുഖേന ഹമാസുമായി ബന്ദി കൈമാറ്റ കരാർ രൂപപ്പെടുത്താൻ മൊസാദ്​ മേധാവിക്ക്​ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ അനുമതി നൽകിയെന്ന്​ ഇസ്രായേലി ചാനൽ 12 റിപ്പോര്‍ട്ട് ചെയ്യുന്നു. അടിയന്തര വെടിനിർത്തൽ ഇനിയും നീണ്ടാൽ മാനുഷിക പ്രത്യാഘാതം അതിഗുരുതരമായിരിക്കുമെന്ന്​ യൂറോപ്യൻ രാജ്യങ്ങള്‍ മുന്നറിയിപ്പ്​ നല്‍കി.

അതേസമയം, ലബനാനിൽ ഹിസ്​ബുല്ല കേന്ദ്രങ്ങൾക്ക്​ നേരെയും ആക്രമണം രൂക്ഷമാണ്. ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക്​ ​നേരെ നിരവധി മിസൈലുകൾ അയച്ചതായി ഹിസ്​ബുല്ല. ഗസ്സ സിറ്റിയിലെ കാത്തലിക്​ ചർച്ചിൽ അമ്മയെയും മകളെയും കൊന്നൊടുക്കിയ ഇസ്രായേൽ നടപടി കൊടും ഭീകരതയെന്ന്​ മാർപാപ്പ പറഞ്ഞു.

TAGS :

Next Story