'അന്താരാഷ്ട്ര നിയമം ജൂതന്മാർക്ക് ബാധകമല്ല; അതാണ് തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം': ഇസ്രായേൽ ധനമന്ത്രി ബെസലൽ സ്മോട്രിച്ച്
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോക രാജ്യങ്ങൾ ഇസ്രയേലിനെതിരെ നടപടി സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് സ്മോട്രിച്ചിന്റെ പ്രസ്താവന

ബെസലൽ സ്മോട്രിച്ച് | Photo: Reuters
തെൽ അവിവ്: വിവാദ പരാമർശവുമായി ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്. അന്താരാഷ്ട്ര നിയമം ജൂതന്മാർക്ക് ബാധകമല്ലെന്നും അതാണ് തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്നുമാണ് ഇസ്രായേൽ ധനമന്ത്രി സ്മോട്രിച്ച് പറഞ്ഞതായി മിഡിൽ ഈസ്റ്റ് മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു.
Israeli Finance Minister Bezalel Smotrich, who also holds a role in the Defense Ministry, has made controversial statements, including this one asserting that international law does not apply to Jews, drawing a distinction based on the concept of a "chosen people." pic.twitter.com/lcInpfjX7o
— Middle East Monitor (@MiddleEastMnt) October 5, 2025
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോക രാജ്യങ്ങൾ ഇസ്രയേലിനെതിരെ നടപടി സ്വീകരിക്കുകയാണ്. പല രാജ്യങ്ങളും ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കുകയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണ നൽകുകയും ചെയ്യുന്നു. ഗസ്സയിലെ വംശഹത്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്മോട്രിച്ചിന്റെ പ്രസ്താവന വരുന്നത്.
അതേസമയം, ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഗസ്സക്ക് ഐക്യദാർഢ്യവുമായി യൂറോപ്പിൽ പതിനായിരങ്ങളുടെ കൂറ്റൻ റാലികൾ. യുകെ, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലാണ് റാലികൾ നടന്നത്. സ്പെയിനിലെ ബാഴ്സലോണയിലും മാഡ്രിഡിലുമാണ് പ്രതിഷേധ റാലികൾ അരങ്ങേറിയത്. ശനിയാഴ്ച നടന്ന പ്രകടനത്തിൽ 70,000ലേറെ പേർ പങ്കെടുത്തതെന്നാണ് പൊലീസ് കണക്കെന്ന് ബാഴ്‌സലോണ ടൗൺ ഹാൾ അറിയിച്ചു.
Adjust Story Font
16

