Quantcast

ഇസ്രായേൽ സൈന്യം റെയ്ഡിനിടയിൽ 13 കാര​നെ വെടിവെച്ചു കൊന്നു

കുട്ടികളെ തിരഞ്ഞുപിടിച്ചുകൊല്ലുന്ന ഇസ്രായേൽ സൈന്യത്തിന്റെ നടപടിക്കെതിരെ വൻ ​പ്രതിഷേധമാണുണ്ടാക്കിയിരിക്കുന്നത്​

MediaOne Logo

Web Desk

  • Published:

    13 March 2024 9:41 AM GMT

ഇസ്രായേൽ സൈന്യം റെയ്ഡിനിടയിൽ 13 കാര​നെ വെടിവെച്ചു കൊന്നു
X

ഗസ്സ: വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡുകളിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേരെ വെടിവെച്ചു കൊന്നു. ഫലസ്തീൻ ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഷുഫത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം റെയ്ഡിനെത്തിയത്. സ്ത്രീകളെയും യുവാക്കളെയും സൈ​ന്യം ക്രൂരമായി മർദ്ധിച്ചു. റാമി അൽ-ഹൽഹുലി എന്ന 13 വയസ്സുകാരനെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നു.

സൈന്യമെത്തുമ്പോൾ 13 കാരൻ പടക്കം പൊട്ടിച്ചെന്നും ഇതിനെ തുടർന്നാണ് വെടിവെച്ചതെന്ന് ഇസ്രായേൽ ബോർഡർ പോലീസ് അറിയിച്ചു. റമദാൻ മാസത്തിലും കുട്ടികളെ തിര​ഞ്ഞുപിടിച്ചുകൊല്ലുന്ന ഇസ്രായേൽ സൈന്യത്തിന്റെ നടപടിക്കെതിരെ വൻ ​പ്രതിഷേധമാണുയർന്നിരിക്കുന്നത്.

ബുധനാഴ്ച പുലർച്ചെ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെ മറ്റ് രണ്ട് ഫലസ്തീൻകാർ കൂടി കൊല്ലപ്പെട്ടതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ നരനായാട്ടിൽ 31,184 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 72,889 പേർക്ക് ഗുരുതരമായി പരിക്കേറ്റതായു​ം റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്.




TAGS :

Next Story