Quantcast

ഗസ്സയിൽ ഭക്ഷണത്തിന് വേണ്ടി വരിനിന്നവർക്ക് നേരെ വീണ്ടും ഇസ്രായേൽ നരനായാട്ട്; 31 ഫലസ്തീനികൾ കൊല്ലപ്പെട്ടു

യുഎസ്​ വെടിനിർത്തൽ നിർദേശത്തിൽ അനൗപചാരിക ചർച്ചക്ക് ​തയ്യാറെന്ന് ഹമാസ്

MediaOne Logo

Web Desk

  • Published:

    2 Jun 2025 7:15 AM IST

ഗസ്സയിൽ ഭക്ഷണത്തിന് വേണ്ടി വരിനിന്നവർക്ക് നേരെ വീണ്ടും ഇസ്രായേൽ നരനായാട്ട്; 31 ഫലസ്തീനികൾ കൊല്ലപ്പെട്ടു
X

representative image

ദുബൈ: ഗസ്സ മുനമ്പിൽ ഭക്ഷണം സ്വീകരിക്കാനെത്തിയവർക്ക്​ നേരെ വീണ്ടും ഇസ്രായേലിന്‍റെ നരനായാട്ട്. ഇസ്രായേല്‍ വെടിവെപ്പില്‍ 31 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.ഇരുനൂറിലേറെ പേർക്ക്​ പരിക്കേറ്റതായും ഗസ്സ ആരോഗ്യ വകുപ്പ്​ അറിയിച്ചു. ആക്രമണവും ഉപരോധവും തുടരുന്ന ഗസ്സയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്. പതിനായിരങ്ങളാണ്​ പട്ടിണി മൂലം പൊറുതിമുട്ടുന്നത്.

കഴിഞ്ഞ മാസം അവസാനവും ഗസ്സയിലെ റഫയിൽ ഒരുക്കിയ ബദൽ ഭക്ഷ്യവിതരണ കേന്ദ്രത്തിലേക്ക്​ ഇരച്ചെത്തിയ പതിനായിരങ്ങൾക്ക്​ നേരെ ഇസ്രായേലിന്റെ ബലപ്രയോഗവും വെടിവെപ്പുമുണ്ടായിരുന്നു. രണ്ടര മാസത്തിലേറെയായി സമ്പൂർണ ഉപരോധത്തിൽ കഴിയുന്ന ഗസ്സയിൽ ഇസ്രായേൽ ഒരുക്കിയ ബദൽ ഭക്ഷ്യവിതരണ കേന്ദ്രത്തിലാണ് തിക്കും തിരക്കുമുണ്ടായത്.

അതിനിടെ, ഗസ്സയിലെ യു.എസ്​ ​വെടിനിർത്തൽ നിർദേശവുമായി ബന്ധപ്പെട്ട്​ അടിയന്തര അനൗപചാരിക ചർച്ചക്ക്​ ഒരുക്കമാണെന്ന്​ ഹമാസ്​. വെടിനിർത്തൽ നിർദേശത്തിൽ ഭേദഗതി വേണമെന്ന ഹമാസ്​ ആവശ്യം അമേരിക്കയും ഇസ്രായേലും നേരത്തെ തള്ളിയിരുന്നു. മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും നടത്തിയ മധ്യസ്ഥനീക്കങ്ങളെ തുടർന്നാണ്​ ചർച്ച തുടരാനുള്ള ഹമാസ്​ തീരുമാനം.

അതേസമയം, ആക്രമണം അവസാനിപ്പിച്ച്​ സൈന്യം ഗസ്സ വിടുകയെന്ന ലക്ഷ്യത്തിലേക്ക്​ വെടിനിർത്തൽ എത്തണമെന്ന്​ ഹമാസ്​ ആവശ്യപ്പെട്ടു. യു.​എ​സ് പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫുമായും മധ്യസ്ഥ രാജ്യങ്ങൾ ആശയവിനിമയം നടത്തി. ബ​ന്ദി മോ​ച​ന​ത്തി​ന്റെ സ​മ​യം, ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്റെ പി​ന്മാ​റ്റം, ഗ​സ്സ​യി​ൽ സ​ഹാ​യ വ​സ്തു​ക്ക​ൾ എ​ത്തി​ക്ക​ൽ, ഇ​സ്രാ​യേ​ൽ ക​രാ​ർ ലം​ഘി​ക്കി​ല്ലെ​ന്ന് അ​മേ​രി​ക്ക ഉ​റ​പ്പു​ന​ൽ​ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഹ​മാ​സ്​ ഭോദഗതി നി​ർ​ദേ​ശം ആവശ്യപ്പെട്ടതെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുമെന്ന ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവൽ മാക്രോണിന്‍റെ പ്രസ്താവനക്കെതിരെ ഇസ്രായേലിലെ യു.എസ്​ അംബാസഡർ മൈക്​ ഹുകാബീ രംഗത്തുവന്നു. നിർബന്ധമാണെങ്കിൽ ഫ്രാൻസിൽ എവിടെയെങ്കിലും ഫലസ്തീൻ രാഷ്​ട്രമാകാം എന്നായിരുന്നു അംബാസഡറുടെ വിവാദ പ്രതികരണം. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവുമായി ബന്ധപ്പെട്ട്​ ഈ മാസം മൂന്നാം വാരം ഉച്ചകോടി വിളിച്ചു ചേർക്കാനുള്ള യൂറോപ്യൻ യൂനിയൻ- അറബ്​ ലീഗ്​ നീക്കത്തെയും മൈക്​ ഹുകാബി വിമർശിച്ചു. ഇസ്രായേലിന്‍റെ വംശഹത്യാ പദ്ധതിക്കുള്ള തുറന്ന പിന്തുണയാണ്​ പ്രസ്താവനയെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി.

TAGS :

Next Story