Quantcast

ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു; അഭയാർത്ഥി ക്യാംപിൽ നടന്ന വ്യോമാക്രമണത്തിൽ എട്ടു കുട്ടികളടക്കം 10 മരണം

ആറുദിവസത്തിനിടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 39 കുട്ടികളടക്കം 140 ആയി

MediaOne Logo

Web Desk

  • Published:

    15 May 2021 12:07 PM GMT

ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു; അഭയാർത്ഥി ക്യാംപിൽ നടന്ന വ്യോമാക്രമണത്തിൽ എട്ടു കുട്ടികളടക്കം 10 മരണം
X

ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഇന്ന് ഗസ്സ മുനമ്പിലെ ശാതിഅ് അഭയാർത്ഥി ക്യാംപിനുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടുകുട്ടികളും രണ്ടു സ്ത്രീകളുമടക്കം പത്തുപേർ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട മുഴുവൻ പേരും.

പ്രാദേശിക സമയം രാവിലെയാണ് മേഖലയിൽ പ്രകോപനങ്ങളൊന്നുമില്ലാതെ ഇസ്രായേലിൻരെ വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിനു ശേഷം രക്ഷാപ്രവർത്തകർ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ പരിശോധിക്കുന്നതിനിടെയാണ് കുട്ടികളടക്കം പത്തുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കാമെന്നു സംശയിക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു. പിഞ്ചുകുഞ്ഞടക്കം 15 പേർക്ക് സംഭവത്തിൽ പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര സമൂഹത്തിന്റെ എതിർപ്പുകൾ വകവയ്ക്കാതെ തുടർച്ചയായ ആറാം ദിവസമാണ് ഗസ്സയ്ക്കുനേരെ ഇസ്രായേൽ ആക്രമണം തുടരുന്നത്. ഇന്നത്തെ മരണത്തോടെ ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 140 ആയി. ഇതിൽ 39ഉം കുട്ടികളാണ്.

ഗസ്സ മുനമ്പിലെ മൂന്നാമത്തെ വലിയ അഭയാർത്ഥി ക്യാംപാണ് ശാത്തിഅ്. ഏറ്റവും ജനത്തിരക്കേറിയ മേഖലയുമാണിത്. വെറും 0.52 ചതുരശ്ര കി.മീറ്റർ പ്രദേശത്ത് 85,000ത്തോളം ഫലസ്ഥീൻ അഭയാർത്ഥികളാണ് തിങ്ങിത്താമസിക്കുന്നത്.

TAGS :

Next Story