Quantcast

തെക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തം; പതിനാറായിരം കടന്ന് ആകെ മരണസംഖ്യ

ഖാൻയൂനിസിലെ വ്യോമാക്രമണത്തിൽ നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു

MediaOne Logo

Web Desk

  • Published:

    6 Dec 2023 12:43 AM GMT

israel palestine,israel palestine conflict,israel palestine war,israel vs palestine,israel,israel palestine tensions,israel palestine news,palestine and israel,israel news,israel palestine attack,palestine,israel gaza,israel latest news,israel and palestine,israel palestine border,israel war,palestine attacks israel,israel palestine crisis,israel military,israel vs palestine military
X

ഗസ്സ സിറ്റി: തെക്കൻ ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഖാൻ യൂനിസിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ നൂറുകണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആകെ മരണസംഖ്യ 16,248 ആയി ഉയർന്നു. ഉന്നത ഓഫീസർമാർ ഉൾപ്പെടെ ഇന്നലെ മാത്രം 7 പേർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അടിയന്തര വെടിനിർത്തൽ വേണമെന്ന്​ ദോഹയിൽ ചേർന്ന ജി.സിസി നേതാക്കളുടെ ഉച്ചകോടി ആവശ്യപ്പെട്ടു.

പ​തി​നാ​യി​ര​ങ്ങ​ൾ പ​ലാ​യ​നംചെ​യ്യു​ന്ന​ റി​പ്പോ​ർ​ട്ടു​ക​ൾക്കിടയിലും ഖാൻ യൂനുസ്​ ഉൾപ്പെടെ തെക്കൻ ഗസ്സയിൽ ആക്രമണം ശക്​തമാക്കുകയാണ് ഇസ്രായേൽ സൈന്യം. ജബാലിയ, ശുജാഇയ, ഖാൻ യൂനുസ്​ എന്നിവിടങ്ങളിൽ ഹ​മാ​സു​മാ​യി നേർക്കുനേരെയുള്ള യുദ്ധമാണ്​ നടക്കുന്നതെന്ന്​ സൈനിക വക്​താവ്​ അറിയിച്ചു.

സിവിലിയൻ ജനതയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളും വ്യാപകമാണ്. മ​ധ്യ ​ഗ​സ്സ​യി​ലെ നു​സൈ​റാ​ത്ത്അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നു​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ചു​രു​ങ്ങി​യ​ത് 50 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ​വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ക​മാ​ൽ അ​ദ്‍വാ​ൻ ആ​ശു​പ​ത്രി, ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പ്എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ര​വ​ധിപേ​ർ കൊ​ല്ല​പ്പെ​ട്ടു. യു.​എ​ൻ സ്കൂ​ളി​നു​നേ​രെയും ആ​ക്ര​മ​ണം നടന്നു. മ​ധ്യ​മേ​ഖ​ല​യി​ലെ ദെ​യ്ർ അ​ൽ​ബ​ല​ഹി​ൽ 20ലേ​റെയാണ്​ മരണം. ഗ​സ്സ​യി​ൽ സ്ഥി​തി അ​തി​ഗു​രു​ത​ര​മാ​യിമാ​റിയെന്ന്​ ​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ചെറുത്തുനിൽപ്പ്​ അജയ്യമായി തുടരുന്നതായി ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ. ഇന്നലെ മാത്രം ഇസ്രായേലിന്‍റെ 24 ​സൈനിക വാഹനങ്ങൾ തകർത്തു.

നിരവധി സൈനികരെ കൊലപ്പെടുത്തിയെന്നും ഹമാസ് പറഞ്ഞു​. രണ്ട്​ ഓഫീസർമാർ ഉൾപ്പെടെ 7 സൈനികർ ഇന്നലെ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്​ഥിരീകരിച്ചു. ഇതോടെ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 409 ആയി. ഹമാസിനെ അമർച്ച ചെയ്​ത്​ ബന്ദികളെ മോചിപ്പിക്കുകയെന്ന ലക്ഷ്യം നേടു​ക തന്നെ ചെയ്യുമെന്ന്​ നെതന്യാഹുവും പ്രതിരോധ മന്ത്രി ഗാൻറ്​സും അറിയിച്ചു.

അ​വ​ശ്യ സ​ഹാ​യ​വ​സ്തു​ക്ക​ളു​മാ​യി എ​ത്തു​ന്ന ട്ര​ക്കു​ക​ൾ​പോ​ലും റ​ഫ അ​തി​ർ​ത്തി ക​ട​ത്തി​വി​ടാ​ൻ വി​സ​മ്മ​തി​ക്കു​കയാണ്​ ഇ​സ്രാ​യേ​ൽ. ഇന്ധനം ലഭിക്കാത്തതിനാൽ ആംബുലൻസുകൾ അധികവും പ്രവർത്തിക്കാത്ത സാഹചര്യമുണ്ട്​. നേ​ര​ത്തെ വ​ട​ക്ക​ൻമേ​ഖ​ല​യി​ൽ ന​ട​ത്തി​യ​തി​ന്സ​മാ​ന​മാ​യ ക​ന​ത്ത ആ​ക്ര​മ​ണ​മാ​ണിപ്പോൾ തെക്കൻ ഗസ്സയിലും. ഗ​സ്സ​യി​ലെ 35 ആ​ശു​പ​ത്രി​ക​ളി​ൽ 26ഉം ​നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​തമാണ്.

വെസ്​റ്റ്​ ബാങ്കിൽ ഫലസ്​തീൻ ജനതക്കു​ നേരെ അതിക്രമം നടത്തുന്ന കുടിയേറ്റക്കാർക്ക്​ വിസ നിഷേധിക്കുമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻകൻ പറഞ്ഞു. കുടിയേറ്റക്കാരിൽ ചിലരുടെ അക്രമത്തിന്​ ഇസ്രായേൽ ജനതയെ കുറ്റപ്പെടുത്തരുതെന്ന്​ അമേരിക്കയോട്​ പ്രതിരോധ മന്ത്രി ഗാൻറ്​സ് പറഞ്ഞു​. സമഗ്ര വെടിനിർത്തലും ഫലസ്​തീൻ രാഷ്​ട്രീയ പ്രശ്​നപരിഹാരവും ആവശ്യപ്പെട്ട്​ ഖത്തറിൽ ചേർന്ന ജി.സി.സി നേതാക്കളുടെ യോഗവും നടന്നു.

TAGS :

Next Story