Quantcast

കിഴക്കൻ ജറുസലേമിൽ ഇസ്രയേൽ സൈന്യം 18 ഫലസ്തീൻ കുടുംബങ്ങളെ ഒഴിപ്പിച്ചു

അയൽപ്രദേശത്ത് താമസിക്കുന്നവർക്കായി സ്‌കൂളുകൾ പണിയാനാണ് കെട്ടിടങ്ങൾ ഇടിച്ചുതകർത്തതെന്നാണ് ഇസ്രയേൽ വാദം

MediaOne Logo

Web Desk

  • Published:

    20 Jan 2022 2:59 AM GMT

കിഴക്കൻ ജറുസലേമിൽ ഇസ്രയേൽ സൈന്യം 18 ഫലസ്തീൻ കുടുംബങ്ങളെ ഒഴിപ്പിച്ചു
X

കിഴക്കൻ ജറൂസലമിനു സമീപം ശൈഖുജർറാഹിൽ 18 കുടുംബങ്ങളെ ഇസ്രയേൽ സൈന്യം ഒഴിപ്പിച്ചു. ഇവർ താമസിച്ച വീടുകൾ സൈന്യം ഇടിച്ചു തകർത്തു. ഇന്നലെ പുലർച്ചെയായിരുന്നും സംഭവം. പ്രതിഷേധിച്ച ആറ് ഫലസ്തീൻ പൗരന്മാരെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിന് ഐക്യദാർഢ്യവുമായെത്തിയ 18 ഫലസ്തീനികളെയും അറസ്റ്റ് ചെയ്തു.

കെട്ടിടം നിയമവിരുദ്ധമാണെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറഞ്ഞു. അയൽപ്രദേശത്ത് താമസിക്കുന്നവർക്കായി സ്‌കൂളുകൾ പണിയാനാണ് കെട്ടിടങ്ങൾ ഇടിച്ചുതകർത്തതെന്നാണ് ഇസ്രയേൽ വാദം. ജറുസലേം ജില്ലാ കോടതി ഉൾപ്പെടെ എല്ലാ കോടതികളും പ്രദേശം ഒഴിപ്പിക്കുന്നത് അംഗീകരിച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റിയും ഇസ്രയേൽ പൊലീസും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഈ സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടി. യൂറോപ്യൻ യൂണിയനും യു.കെയും നടത്തുന്ന അധിനിവേശ പ്രദേശത്തെ കുടിയൊഴിപ്പിക്കൽ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്നും ഇത്തരം നീക്കങ്ങൾ ജറുസലേമിലെ സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നുവെന്നും ലോക രാഷ്ട്രങ്ങൾ മുന്നറിയിപ്പ് നൽകി.


TAGS :

Next Story