Quantcast

നിസ്‌കരിച്ചുകൊണ്ടിരുന്ന ഫലസ്തീനിയുടെ ദേഹത്ത് വാഹനമിടിപ്പിച്ച് ഇസ്രായേലി സൈനികൻ

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    26 Dec 2025 8:34 PM IST

നിസ്‌കരിച്ചുകൊണ്ടിരുന്ന ഫലസ്തീനിയുടെ ദേഹത്ത് വാഹനമിടിപ്പിച്ച് ഇസ്രായേലി സൈനികൻ
X

വെസ്റ്റ് ബാങ്ക്: നിസ്‌കരിച്ചുകൊണ്ടിരുന്ന ഫലസ്തീനിയുടെ ദേഹത്ത് വാഹനം ഇടിപ്പിച്ച് ഇസ്രായേലി സൈനികൻ. റോഡ് സൈഡിൽ നിസ്‌കരിച്ച ആളുടെ ദേഹത്താണ് ആയുധധാരിയായ റിസർവ് സൈനികൻ എടിവി ഇടിപ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സംഭവം വിവാദമായതോടെ സൈനികനെ പിരിച്ചുവിട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വാഹനമിടിച്ച് പരിക്കേറ്റ മജ്ദി അബൂ മോഖോ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലെത്തി. മകന്റെ രണ്ട് കാലിനും പരിക്കേറ്റിട്ടുണ്ടെന്ന് ഇയാളുടെ പിതാവ് പറഞ്ഞു. സൈനികൻ ഫലസ്തീൻ പൗരന് നേരെ പെപ്പർ സ്േ്രപ ഉപയോഗിച്ചതായും പിതാവ് പറഞ്ഞു. എന്നാണ് ഇത് വീഡിയോയിലില്ല.

അക്രമം നടത്തിയ സൈനികൻ കുപ്രസിദ്ധനായ കുടിയേറ്റക്കാരനാണെന്നും ഗ്രാമത്തിനടുത്ത് ഒരു ഔട്ട്‌പോസ്റ്റ് സ്ഥാപിച്ച് മറ്റു കുടിയേറ്റക്കാരോടൊപ്പം കന്നുകാലികളെ മേയ്ക്കാൻ വരികയും റോഡ് തടസ്സപ്പെടുത്തുകയും ഫലസ്തീനികളെ പ്രകോപിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് മോഖോ എഎഫ്പിയോട് പറഞ്ഞു.

അക്രമം നടത്തിയ സൈനികനെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കിയെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇയാൾ അധികാരലംഘനം നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.

TAGS :

Next Story