ഗസ്സ സിറ്റി പിടിക്കാൻ ആക്രമണം ശക്തമാക്കി ഇസ്രായേൽ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 84 പേര്‍
ഇസ്രായേലിലേക്ക് ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റു

തെൽ അവിവ്: ഗസ്സ സിറ്റി പിടിക്കാൻ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്നലെ മാത്രം 84 പേർ കൊല്ലപ്പെട്ടു. ആക്രമണം അവസാനിപ്പിക്കാൻ ഹമാസിനെ പുറന്തള്ളുന്നതടക്കം 21 ഉപാധികൾ അമേരിക്ക മുന്നോട്ടുവെച്ചു. ഇസ്രായേലിലേക്ക് ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റു. ഗ്ലോബൽ ഫ്ലോട്ടിലയ്ക്ക് നേരെ ഇസ്രായേൽ വീണ്ടും ഭീഷണിമുഴക്കി.
ഗസ്സ സിറ്റിക്കുള്ളിൽ കടന്നുകയറിയ ഇസ്രായേൽ സേന വ്യാപക ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. ഇന്നലെ മാത്രം നിരവധി കുട്ടികൾ ഉൾപ്പെടെ 84 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയിലെ ദറജ് പ്രദേശത്ത് കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിനു മേൽ ഇസ്രായേൽ ബോംബിങ്ങിൽ 22 പേർ കൊല്ലപ്പെട്ടു. സേനയും ഹമാസ് പോരാളികളും കനത്ത ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്. ആറു ലക്ഷത്തോളം പേർ പലായനം ചെയ്ത ഗസ്സ സിറ്റിയിൽ ഇപ്പോഴും അഞ്ചു ലക്ഷത്തോളം ഫലസ്തീനികൾ കഴിയുന്നുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച റോബോട്ടുകളും കവചിത വാഹനങ്ങളും ഉപയോഗിച്ചാണ് സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം. ഹമാസ് പോരാളികൾ നടത്തിയ പ്രത്യാക്രമണത്തിൽ 3 സൈനിക ടാങ്കുകൾ തകർന്ന് ഏതാനും സൈനികർ കൊല്ലപ്പെട്ടു.
ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം മുസ്ലിം നേതാക്കളെ കണ്ട യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഗസ്സ യുദ്ധവിരാമത്തിന് 21 ഇന ഉപാധികൾ മന്നോട്ടുവെച്ചതായാണ് റിപ്പോർട്ട്. ബന്ദികളുടെ മോചനവും ഗസ്സയിൽ നിന്നുള്ള ഹമാസ് പുറന്തള്ളലുമാണ് ഇതിൽ പ്രധാനം.
ഈജിപ്ത്, ഖത്തർ, സൗദി അറേബ്യ, ഇന്തോനേഷ്യ, ജോർഡൻ, തുർക്കിയ, പാകിസ്താൻ, യുഎ.ഇ രാഷ്ട്രത്തലവന്മാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. വരും ദിവസങ്ങളിൽ അനുകൂല വാർത്ത പുറത്തു വരുമെന്ന് യു.എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് പറഞു. അതിനിടെ ഇസ്രയേലിനെ ഞെട്ടിച്ച് യെമനലെ ഹൂതികളടെ മിസൈൽ ആക്രമണം. ഈലാത്തിലെ ഒരു റിസോർട്ടിൽ മിസൈൽ പതിച്ച് 22പേർക്ക് പരക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. പ്രതിരോധം മറികടന്ന് മസൈൽപതിച്ച സംഭവത്തിൽ ഇസ്രായൽ അന്വേഷണം പ്രഖ്യാപിച്ചു.
ഗസ്സക്ക് സഹായവുമായി പുറപ്പെട്ട 51 ചെറുകപ്പലുകളടങ്ങിയ ഗ്ലോബൽ സുമുദ് ഫ്ലോട്ടിലക്കുനേരെയുള്ള ഇസ്രായേൽ ക്രമണം മുൻനിർത്തി നാവിക സേന യുദ്ധ കപ്പൽ അയച്ചതായി ഇറ്റലി പ്രതിരോധ മന്ത്രി ഗ്വിഡോ ക്രോസെറ്റോ പറഞ്ഞു. ഗസ്സ യുദ്ധം അവസാനിപ്പിച്ചാൽ മാത്രമേ ഡോണൾഡ് ട്രംപിന് നൊബേൽ സമ്മാനം ലഭിക്കൂവെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഗസ്സക്ക് സഹായം തടഞ്ഞാൽ ഇസ്രയേലിനെതിരെ നടപടി കൈക്കൊള്ളുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി
Adjust Story Font
16

