Quantcast

'ഈ വർഷം കഠിനമായിരുന്നു, സാരമില്ല അടുത്ത വർഷം ഇതിനേക്കാൾ മോശമായിരിക്കും'; ചർച്ചയായി ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവന

ഈ വർഷത്തെ അവസാന കാബിനറ്റ് യോഗത്തിന് സർക്കാർ ഉദ്യോഗസ്ഥർ തയ്യാറെടുക്കുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2025-12-25 07:15:24.0

Published:

25 Dec 2025 12:08 PM IST

ഈ വർഷം കഠിനമായിരുന്നു, സാരമില്ല അടുത്ത വർഷം ഇതിനേക്കാൾ മോശമായിരിക്കും; ചർച്ചയായി ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവന
X

റോം: വരാനിരിക്കുന്ന വർഷം ഈ വർഷത്തെക്കാൾ കഠിനമാകുമെന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പ്രസ്താവന ചർച്ചയാകുന്നു. പലാസോ ചിഗിയിൽ നടന്ന ഒരു യോഗത്തിൽ തന്റെ ഓഫീസ് ജീവനക്കാരോടുള്ള സംസാരത്തിലാണ് മേലോണിയയുടെ പ്രസ്താവന.

'കഴിഞ്ഞ വർഷം നമുക്കെല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു. പക്ഷേ വിഷമിക്കേണ്ട, അടുത്ത വർഷം ഇതിലും മോശമായിരിക്കും. അതിനാൽ, ഈ അവധിക്കാലം വിശ്രമിക്കാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. കാരണം ഈ അസാധാരണ രാജ്യത്തിന്റെ വെല്ലുവിളികളോട് നമ്മൾ തുടർന്നും പ്രതികരിക്കണം.' മെലോണി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് പല ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. യൂറോപ്പിലെ പ്രധാന രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് പ്രധാനമന്ത്രി സൂചന നൽകുന്നുണ്ടോ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഈ വർഷത്തെ അവസാന കാബിനറ്റ് യോഗത്തിന് സർക്കാർ ഉദ്യോഗസ്ഥർ തയ്യാറെടുക്കുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്.

യുക്രൈനിന് ആയുധ വിൽപ്പനയ്ക്കുള്ള അംഗീകാരം നൽകുന്നതിനുള്ള ദീർഘകാലമായി കാത്തിരുന്ന ഉത്തരവ് യോഗം ചർച്ച ചെയ്യും. എന്നാൽ ഈ നടപടിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നോർത്തേൺ ലീഗ് പാർട്ടി സമ്മർദ്ദം ചെലുത്തുകയാണ്. എന്നാൽ ഈ വിഷയത്തിൽ ആഭ്യന്തര വിയോജിപ്പുണ്ടെന്ന അവകാശവാദങ്ങളെ തള്ളി പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ.


TAGS :

Next Story