Quantcast

സഹപ്രവര്‍ത്തകന് നേരെ നിരന്തര ലൈംഗികാതിക്രമം, വംശീയാധിക്ഷേപം; ജെപി മോര്‍ഗന്‍ എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ക്കെതിരെ കേസ്

ഒരുമിച്ച് ജോലി ചെയ്യാന്‍ തുടങ്ങിയ 2024 മുതല്‍ അതിക്രമം നേരിടാന്‍ തുടങ്ങിയതായാണ് പരാതിക്കാരന്‍ പറയുന്നത്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-04-30 16:04:41.0

Published:

30 April 2026 8:17 PM IST

സഹപ്രവര്‍ത്തകന് നേരെ നിരന്തര ലൈംഗികാതിക്രമം, വംശീയാധിക്ഷേപം; ജെപി മോര്‍ഗന്‍ എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ക്കെതിരെ കേസ്
X

ന്യൂയോര്‍ക്ക്: ജൂനിയറായ സഹപ്രവര്‍ത്തകനെതിരെ നിരന്തരം ലൈംഗികാതിക്രമം നടത്തുകയും സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ ആഗോള ധനകാര്യ, ബ്രോക്കറേജ്‌ സ്ഥാപനമായ ജെ.പി മോര്‍ഗനിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലോര്‍ണ ഹൈദിനിക്കെതിരെ കേസ്. ജോണ്‍ ഡോ എന്ന ജീവനക്കാരന്റെ പരാതിയിലാണ് ന്യൂയോര്‍ക്ക് കൗണ്ടി സുപ്രിം കോടതിയില്‍ കേസ്. മയക്കുമരുന്ന് നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും അനുസരിച്ചില്ലെങ്കില്‍ കരിയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 'ഇരുണ്ട നിറമുള്ള ഇന്ത്യക്കാരന്‍' എന്ന് വിളിച്ച് വംശീയാധിക്ഷേപം നടത്തിയതായും പറയുന്നു.

ഒരുമിച്ച് ജോലി ചെയ്യാന്‍ തുടങ്ങിയ 2024 മുതല്‍ അതിക്രമം നേരിടാന്‍ തുടങ്ങിയതായാണ് പരാതിക്കാരന്‍ പറയുന്നത്. ഓഫീസിനുള്ളില്‍ വെച്ചുപോലും അതിക്രമം കാണിച്ചു. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പ്രമോഷന്‍ ലഭിക്കില്ലെന്നും ജോലി ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. വിവിധയിടങ്ങളില്‍ വെച്ച് മയക്കുമരുന്ന് നല്‍കി ലൈംഗികമായി ഉപയോഗിച്ചു. ജീവനക്കാരന്റെ താമസസ്ഥലത്തു വന്നും അതിക്രമം തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു.

സ്ഥാപനത്തില്‍ പരാതിപ്പെട്ടാല്‍ കൃത്യമായ അന്വേഷണം നടക്കില്ലെന്ന ധാരണയില്‍ 2024 അവസാനം മുതല്‍ ജീവനക്കാരന്‍ മറ്റേതെങ്കിലും സ്ഥാപനത്തില്‍ ജോലിക്കായി ശ്രമിച്ചു. എന്നാല്‍ സ്ഥാപനമാറ്റം പോലും ലോര്‍ണ ഹൈദിനി ഇടപെട്ട് തടഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ ജീവനക്കാരന്‍ സ്വന്തം സ്ഥാപനത്തില്‍ പരാതി നല്‍കുകയായിരുന്നു. അതിന് ശേഷം നിരന്തരം ഭീഷണി ഫോണ്‍കോളുകള്‍ വന്നുതുടങ്ങി. സ്ഥാപനത്തിനുള്ളില്‍ നിന്നുപോലും ഭീഷണിയുണ്ടായി. തുടര്‍ന്ന് ജീവനക്കാരന്‍ പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു.

അതേസമയം, ലോര്‍ണ ഹൈദിനിക്കെതിരായ പരാതി അന്വേഷിച്ചെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് ജെപി മോര്‍ഗന്‍ പ്രതികരിച്ചത്. ഹൈദിനി സ്ഥാപനത്തില്‍ അതേ പദവിയില്‍ തുടരുകയാണ്.

TAGS :

Next Story