'എന്‍റെ ഇന്ത്യൻ ഭാര്യയും പാക് ഫീൽഡ് മാര്‍ഷൽ അസിം മുനീറും'; ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തികളെക്കുറിച്ച് വെളിപ്പെടുത്തി ജെ.ഡി വാൻസ്
എന്‍റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട രണ്ട് ആളുകളുണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്

ബേൺ: തന്‍റെ ജീവിതത്തിലെ രണ്ട് പ്രധാനപ്പെട്ട വ്യക്തികളെക്കുറിച്ച് വെളിപ്പെടുത്തി യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ്. യുഎസ്- ഇറാൻ സമാധാന കരാറുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലന്‍റിൽ നടന്ന യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വാൻസിന്‍റെ തുറന്നുപറച്ചിൽ.
പ്രിയപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരിയാണെന്നും അത് തന്‍റെ ഭാര്യയാണെന്നും അദ്ദേഹം പറഞ്ഞു. "എന്‍റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട രണ്ട് ആളുകളുണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു ഇന്ത്യക്കാരനും ഒരു പാകിസ്താനിയും. ഇന്ത്യക്കാരി എന്‍റെ ഭാര്യയാണ്, പാകിസ്താൻകാരൻ പാക് ഫീൽഡ് മാർഷൽ അസിം മുനീർ ആണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മറ്റാരോടും സംസാരിച്ചതിനേക്കാൾ കൂടുതൽ ഞാൻ മുനീറുമായി സംസാരിച്ചുണ്ടാകും'' വാൻസ് വിശദമാക്കുന്നു.
യുഎസ് - ഇറാൻ ചർച്ചകൾ ഈ ഘട്ടത്തിലേക്ക് എത്തിക്കുന്നതിൽ മധ്യസ്ഥത വഹിച്ച പാക് സൈനിക മേധാവിയുടെ നയതന്ത്ര മികവിനെയും നേതൃത്വത്തെയും വാൻസ് പ്രശംസിച്ചു.മാസങ്ങൾ നീണ്ടുനിന്ന യുഎസ് - ഇറാൻ സംഘർഷത്തിന് ഒരു നയതന്ത്ര പരിഹാരം കണ്ടെത്താൻ കഴിഞ്ഞതിൽ വാഷിംഗ്ടണിന് കൃതജ്ഞതയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് പറഞ്ഞു.
JD Vance: "I have joked that I have two very very important people in my life -- an Indian and a Pakistani. The Indian is my wife and the Pakistani is Field Marshal Munir. I've probably talked to Field Marshal Munir more than I've talked to anybody else over the last three… pic.twitter.com/eJ4kOC7cqF
— Aaron Rupar (@atrupar) June 21, 2026
Adjust Story Font
16

