Quantcast

ഇസ്രായേലിനു വേണ്ടി പ്രാർത്ഥിച്ച് പങ്കുവച്ചത് ഗസ്സയിലെ ചിത്രം; വന്‍ വിമര്‍ശനം, പോസ്റ്റ് വലിച്ച് ജസ്റ്റിൻ ബീബർ

ഹോളിവുഡ് താരം ജാമി ലീ കർട്ടിസും ഫലസ്തീൻ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ച് ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവാദത്തിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-10-12 12:58:09.0

Published:

12 Oct 2023 12:54 PM GMT

ഇസ്രായേലിനു വേണ്ടി പ്രാർത്ഥിച്ച് പങ്കുവച്ചത് ഗസ്സയിലെ ചിത്രം; വന്‍ വിമര്‍ശനം, പോസ്റ്റ് വലിച്ച് ജസ്റ്റിൻ ബീബർ
X

ഒട്ടാവ: ഇസ്രായേലിനു പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ വെട്ടിലായി കനേഡിയൻ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ. ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം എന്ന പേരിൽ പങ്കുവച്ചത് ഗസ്സയിലെ ചിത്രമായിരുന്നു. വലിയ വിമർശനം വന്നതിനു പിന്നാലെ പോസ്റ്റ് പിൻവലിക്കുയായിരുന്നു ജസ്റ്റിൻ ബീബർ.

ഇസ്രായേലിനു വേണ്ടി പ്രാർത്ഥിക്കുന്നു എന്ന കുറിപ്പോടെയാണ് ബീബർ ഇൻസ്റ്റഗ്രാമിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്തത്. 2021 മേയ് 22ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ നാമാവശേഷമായ കെട്ടിടങ്ങളുടെ ചിത്രങ്ങളാണ് താരം മാറി പങ്കുവച്ചത്. എന്നാൽ, ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർന്നതോടെ പോസ്റ്റ് പിൻവലിച്ചു. പിന്നീട് ഇസ്രായേലിനു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന കുറിപ്പ് മാത്രം ചേർത്ത് മറ്റൊരു സ്‌റ്റോറി പോസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ, ഹോളിവുഡ് താരം ജാമി ലീ കർട്ടിസും ഗസ്സയിലെ ചിത്രം ചേർത്ത് ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെട്ടിലായിരുന്നു. ആകാശത്തുനിന്നും ഭീകരത എന്ന പേരിലായിരുന്നു ഇസ്രായേൽ ഐക്യദാർഢ്യ പോസ്റ്റിൽ ഫലസ്തീൻ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ചത്. എന്നാൽ, ഗസ്സ നഗരത്തിലെ യു.എൻ അഭയാർത്ഥി ക്യാംപിലെത്തിയ വടക്കൻ ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചിത്രമായിരുന്നു ഇത്. ന്യൂയോർക്ക് ടൈംസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രമാണിത്. വലിയ വിമർശനം ഉയർന്നതോടെ കർട്ടിസും പോസ്റ്റ് പിൻവലിച്ചു.

Summary: Justin Bieber under fire for posting ‘Praying for Israel’ over image of Gaza

TAGS :

Next Story