Quantcast

ഖുർആൻ കത്തിക്കുന്നത് വിലക്കി നിയമനിർമാണത്തിന് ഡെൻമാർക്ക്

ദേശീയ സുരക്ഷ ഉയർത്തിപ്പിടിക്കലും കലാപ പ്രവൃത്തിക്കൾ തടയലുമാണ് നിയമനിർമാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡെൻമാർക്ക് നീതിന്യായ മന്ത്രി പീറ്റർ ഹമ്മൽഗാർഡ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    27 Aug 2023 6:13 AM GMT

Denmark law making against quran burning
X

സ്‌റ്റോക്‌ഹോം: ഖുർആൻ, ബൈബിൾ, തോറ തുടങ്ങിയ മതഗ്രന്ഥങ്ങൾ പൊതു ഇടങ്ങളിൽ കത്തിക്കുന്നതും അവഹേളിക്കുന്നതും വിലക്കി നിയമനിർമാണം നടത്താനൊരുങ്ങി ഡെൻമാർക്ക്. ഇതുസംബന്ധിച്ച ബിൽ സെപ്റ്റംബർ ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും. നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കും. രാജ്യത്തിന്റെ പൊതുതാൽപര്യത്തിന് നിരക്കാത്ത നടപടിയാണ് ഖുർആൻ കത്തിക്കലും അവഹേളിക്കലുമെന്ന് ഡെൻമാർക്ക് നീതിന്യായ മന്ത്രി പീറ്റർ ഹമ്മൽഗാർഡ് പറഞ്ഞു.

ദേശീയ സുരക്ഷ ഉയർത്തിപ്പിടിക്കലും കലാപ പ്രവൃത്തിക്കൾ തടയലുമാണ് നിയമനിർമാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഡെൻമാർക്കിൽ അരങ്ങേറിയ ഖുർആൻ കത്തിക്കൽ പ്രതിഷേധങ്ങൾക്ക് എതിരെ മുസ്‌ലിം രാജ്യങ്ങൾ നിലപാടെടുത്തതോടെയാണ് രാജ്യം നിയമനിർമാണത്തിന് തയ്യാറായത്.

ഡെൻമാർക്ക്, സ്വീഡൻ എന്നിവിടങ്ങളിലെ ഇറാഖ്, തുർക്കിയ എംബസികൾക്ക് മുന്നിൽ പലതവണ ഖുർആൻ കത്തിക്കൽ പ്രതിഷേധം അരങ്ങേറിയിരുന്നു. തുടർന്ന് വിവിധ അറബ് മുസ്‌ലിം രാജ്യങ്ങൾ ഡാനിഷ് അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അറബ് രാജ്യങ്ങളിൽ ഡാനിഷ് ഉൽപന്ന ബഹിഷ്‌കരണ ആഹ്വാനവുമുണ്ടായി. ജൂലൈയിൽ ആയിരക്കണക്കിന് ആളുകളാണ് മുഖ്തദ അൽ സദറിന്റെ ആഹ്വാനപ്രകാരം ബാഗ്ദാദിലെ ഡാനിഷ് എംബസിക്ക് സമീപം ഖുർആൻ കത്തിക്കലിനെതിരെ അണിനിരന്നത്.

TAGS :

Next Story