Quantcast

'ജീവിതം മാറ്റിമറിക്കുന്ന മഹത്തായ തീര്‍ഥാടനം'; ഹജ്ജ് നിര്‍വഹിച്ച് ലണ്ടന്‍ മേയര്‍

ഹജ്ജ് നിര്‍വഹിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമാണെന്നും അല്ലാഹുവിന് നന്ദിയെന്നും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-05-27 17:30:58.0

Published:

27 May 2026 10:49 PM IST

London mayor Sadiq Khan performs hajj
X

മക്ക: ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമാണെന്നും അല്ലാഹുവിന് നന്ദിയെന്നും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് അദ്ദേഹം പറഞ്ഞു.

'മനുഷ്യരുടെ സമത്വവും ഐക്യവും പ്രതിനിധീകരിക്കുന്ന, ജീവിതം മാറ്റിമറിക്കുന്ന മഹത്തായ തീര്‍ഥാടനമാണ് ഹജ്ജ്. ഇഹ്റാം വസ്ത്രം ധരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകരോടൊപ്പം നിന്നത് ദൈവത്തിന് മുന്‍പില്‍ എല്ലാവരും തുല്യരാണ് എന്ന സത്യത്തിന്റെ മനോഹരമായ ഓര്‍മ്മപ്പെടുത്തലാണ്' -അദ്ദേഹം പറഞ്ഞു.

'ഹജ്ജ് വെറും ശാരീരിക കര്‍മ്മങ്ങളല്ല, ആത്മീയ നവീകരണവും വിനയവും ക്ഷമയും പ്രതിനിധീകരിക്കുന്ന യാത്രയാണ്. മരുഭൂമിയിലെ കൊടുംചൂടില്‍ നിരവധി വെല്ലുവിളികള്‍ നിറഞ്ഞ ശാരീരിക ആചാരങ്ങള്‍ മാത്രമല്ല, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ആത്മീയ യാത്രയും കൂടിയാണ് ഇത്. വിശ്വാസത്തെ കൂടുതല്‍ ആഴത്തില്‍ പ്രതിഫലിപ്പിക്കാനും ഇഴുകിച്ചേരാനുമുള്ള അവസരമാണ്. ലണ്ടനിലെ ജനങ്ങളെയും ലോകമെമ്പാടുമുള്ള മുഴുവനാളുകളെയും പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തും' -സാദിഖ് ഖാന്‍ പറഞ്ഞു.


TAGS :

Next Story