Quantcast

'വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കും, അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് നല്ലത്'; ക്യൂബക്ക് ട്രംപിന്‍റെ ഭീഷണി

വെനസ്വേലയിൽ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് ട്രംപ് തന്‍റെ സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    12 Jan 2026 8:14 AM IST

വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കും, അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് നല്ലത്; ക്യൂബക്ക് ട്രംപിന്‍റെ ഭീഷണി
X

വാഷിങ്ടൺ: ക്യൂബക്കെതിരെ കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുമെന്നും അധികം വൈകാതെ അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്നുമാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.

വെനസ്വേലയിൽ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് ട്രംപ് തന്‍റെ സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി. ട്രംപിന്‍റെ ഭീഷണിക്ക് തൊട്ടുപിന്നാലെ ശക്തമായ മറുപടിയുമായി ക്യൂബൻ പ്രസിഡന്‍റ് മിഗ്വേൽ ഡയസ് കാനൽ രംഗത്തെത്തി. ക്യൂബ ഒരു പരമാധികാര രാഷ്ട്രമാണെന്നും എന്ത് ചെയ്യണമെന്ന് മറ്റൊരു രാജ്യവും തങ്ങളോട് ആജ്ഞാപിക്കേണ്ടതില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു.

അതേസമയം സർക്കാർ വിരുദ്ധപ്രക്ഷോഭം കൂടുതൽ ശക്​തിയാർജിച്ചതോടെ, ഇറാന്​ വീണ്ടും താക്കീതുമായി ട്രംപ് രംഗത്തെത്തി. ഇറാനെതിരെ ഒരു ആക്രമണം ഉണ്ടായാൽ അധിനിവേശ പ്രദേശവും മേഖലയിലെ എല്ലാ അമേരിക്കൻ സൈനിക കേന്ദ്രങ്ങളും താവളങ്ങളും കപ്പലുകളും ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങളായിരിക്കമെന്നും പാർലമെന്‍റ്​ സ്പീക്കർ പ്രതികരിച്ചു.അതേ സമയം സംയമനം പാലിക്കാൻ ഇറാൻ ഭരണകൂടത്തോട്​ യുഎൻ ​സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്​ നിർദേശിച്ചു.

TAGS :

Next Story